HOME
DETAILS
MAL
ബന്ധുനിയമനക്കേസ്: ലോകായുക്ത തീരുമാനം ചോദ്യം ചെയ്ത് കെ.ടി ജലീല്‍ സുപ്രിംകോടതിയില്‍
backup
August 03 2021 | 07:08 AM
ന്യൂഡല്‍ഹി: ബന്ധുനിയമനക്കേസില്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ സുപ്രിംകോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ജലീല്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാല്‍, തന്റെ ഭാഗം കേള്‍ക്കാതെയും, തെളിവുകള്‍ നല്കാന് അനുവദിക്കാതെയും ഏകപക്ഷീയമായാണ് ലോകായുക്ത തീരുമാനം എടുത്തത്. ഇത് നീതി നിഷേധമാണെന്നും സുപ്രിംകോടതിയിലെ ഹരജിയില്‍ ജലീല്‍ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."