കെ.എസ്.ആര്‍.ടി.സി വിളിക്കുന്നു, 13 വര്‍ഷം മുമ്പുള്ള റാങ്ക് ലിസ്റ്റുകാരെ
കെ.എസ്.ആര്‍.ടി.സി വിളിക്കുന്നു, 13 വര്‍ഷം മുമ്പുള്ള റാങ്ക് ലിസ്റ്റുകാരെ
റഫീഖ് റമദാന്‍
കോഴിക്കോട്• കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്ക് പി.എസ്.സിയുടെ കാലഹരണപ്പെട്ട 2010, 2012ലെ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവുകളിലേക്കാണ് നിയമനം.
ഓഗസ്റ്റിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദിവസവേതനാടിസ്ഥാനത്തില്‍ 13വര്‍ഷം മുമ്പ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവരെ നിയമിക്കുന്നത്. ഇതില്‍ പലരും ഇപ്പോള്‍ മറ്റു ജോലികളിലാണ്.
ഡ്രൈവര്‍ തസ്തികയിലേക്ക് 2012 ഒക്ടോബര്‍ 23ന് നിലവില്‍വന്നതും കാലഹരണപ്പെട്ടതുമായ റിസര്‍വ് ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് ക്ഷണിച്ചിരിക്കുന്നത്. കണ്ടക്ടര്‍ തസ്തികയിലേക്ക് 2010ലെ റിസര്‍വ് കണ്ടക്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം.
വിവിധ ഡിപ്പോകളില്‍ സ്ഥിരം ജീവനക്കാരുടെ അവധി മൂലമുണ്ടാകുന്ന താല്‍ക്കാലിക ഒഴിവിലേക്കും സ്‌പെഷല്‍ സര്‍വിസ് ഓപറേഷനിലേക്കുമാണ് ഇവരെ നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്നതിന്റെ രേഖയും ഹാള്‍ടിക്കറ്റ് പകര്‍പ്പും ഹാജരാക്കണം. ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉള്ളയാളും 55വയസ് കഴിയാത്തയാളുമായിരിക്കണം.
പേരും മേല്‍വിലാസവും ഫോണ്‍നമ്പറും അടങ്ങിയ രേഖകള്‍ സഹിതം ഈ മാസം 30നകം ജില്ലാ അധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ഒക്ടോബര്‍ 15നു പ്രസിദ്ധീകരിക്കും. ഒരാള്‍ക്ക് പരമാവധി ഒരുവര്‍ഷം 100ഡ്യൂട്ടിയാണ് ലഭിക്കുക. എട്ടുമണിക്കൂര്‍ ജോലിക്ക് 715രൂപയായിരിക്കും വേതനം. അധിക മണിക്കൂറിന് 130 രൂപ അലവന്‍സും അധിക വരുമാനത്തിന് ബത്തയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."