HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ദേശീയ മീറ്റ് സമാപിച്ചു

  
backup
October 17 2022 | 04:10 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%ae%e0%b5%80-3


ചെന്നൈ • എസ്.കെ.എസ്.എസ്.എഫ് ചെന്നൈയിൽ സംഘടിപ്പിച്ച ദ്വിദ്വിന ദേശീയ മീറ്റ് മീലാദ് കോൺഫറൻസോടെ സമാപിച്ചു.
ദ്വിദിന മീറ്റിൻ്റെ രണ്ടാം ദിവസമായ ഇന്നലെ പ്രഭാത സെഷനിൽ ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട് സാരോപദേശം നൽകി. ആഷിക് കുഴിപ്പുറം പ്രോഗ്രാം നിയന്ത്രിച്ചു.
രണ്ടാം സെഷൻ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു. ഡോ. ഫൈസൽ ഹുദവി മാരിയാട്, ഡോ. അഷ്റഫ് കടക്കൽ, അസ് ലം ഫൈസി ബാംഗ്ലൂർ, നിഷാദലി വാഫി, ഫഖ്‌റുദ്ധീൻ തങ്ങൾ സംസാരിച്ചു. തമിഴ്‌നാട് വഖ്ഫ് ബോർഡ് ചെയർമാൻ അബ്ദു റഹ് മാൻ, കെ.എ.എം മുഹമ്മദ് അബൂബക്കർ, എന്നിവർ മുഖ്യാതിഥികളായി. ആഷിഖ് ഡൽഹി സ്വാഗതവും സ്വഫ് വാൻ ഡൽഹിയും നന്ദിയും പറഞ്ഞു.


നാഷണൽ കൗൺസിൽ മീറ്റിന് എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഹമീദലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി.
സ്ഥലം എം.എൽ.എ സെൽവ പെരുന്തകൈ കൗൺസിൽ മീറ്റിന് ആശംസകൾ നേർന്നു. മീലാദ് സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ജാഫർ സ്വാദിഖ് ബാഖവി ചെന്നൈ, മുനീർ ഹുദവി വിളയിൽ, ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദ് ഹാജി സൈത്തൂൻ, കുഞ്ഞിമോൻ ഹാജി, മുനീർ ഹാജി, ഇബ്രാഹീം ഹാജി, ലക്കി മുഹമ്മദ് അലി ഹാജി, മുസ്തഫ ഹാജി, ഹാഫിസ് സമീർ വെട്ടം, ഫാറൂഖ് ചെന്നൈ, മിദ്‌ലാജ് കിടങ്ങഴി, ഇർഷാദ്, ഗഫൂർ പള്ളിപ്പടി, റഫീഖ് അമ്പത്തൂർ, സൈനുൽ ആബിദ് പച്ചയി, ഡോ. സാലിഹ്, ഹബീബ് റഹ്മാൻ, മുജീബ് റഹ്മാൻ വേങ്ങര തുടങ്ങിയവർ ആശംസകളർപ്പിച്ചു.
യഥാർഥ ഇസ്‌ലാമിൻ്റെ സന്ദേശവാഹരാവുക:
മുഹമ്മദ് അബൂബക്കർ
ചെന്നൈ • ഭരണകൂടവും ചില തത്പരകക്ഷികളും ഇസ് ലാമിനെയും മുസ് ലിംകളെയും വേട്ടയാടുകയും തെറ്റായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ സാഹചര്യ ത്തിൽ യഥാർഥ ഇസ് ലാമിൻ്റെ മഹിതമായ സന്ദേശം ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കുവാനും പ്രയോഗവത്കരിക്കാനും മുന്നിട്ടിറിങ്ങണമെന്ന് തമിഴ്‌നാട് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് അബൂബക്കർ അഭിപ്രായപ്പെട്ടു.
സമസ്തയുടെയും പോഷകഘടകങ്ങളുടെയും പ്രവർത്തനങ്ങൾ തമിഴ്‌നാട്ടിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago