സാരിയില്‍ നിന്നൊരുമാറ്റം; എയര്‍ ഇന്ത്യ മോഡേണാകാനൊരുങ്ങുന്നു
സാരിയില്‍ നിന്നൊരുമാറ്റം; എയര്‍ ഇന്ത്യ മോഡേണാകാനൊരുങ്ങുന്നു
പുതിയ ലുക്കിനൊപ്പം വനിതാ ക്യാബിന് ക്രൂ അംഗങ്ങളുടെ യൂണിഫോമും പരിഷ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ പ്രേമികളെ ആശ്ചര്യപ്പെടുത്തുന്ന ഒരു നീക്കം ആണിത്. എയര്‍ ഇന്ത്യയുടെ ഭാഗമായ വനിതാ ജീവനക്കാര്‍ കഴിഞ്ഞ 60 വര്‍ഷമായി സാരി ധരിക്കുന്നവരാണ്. എന്നാല്‍ സാരി ഉപേക്ഷിച്ച് ക്യാബിന് ക്രൂ അംഗങ്ങള്‍ ഇനി മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കും.
പുതിയ കോസ്റ്റ്യൂം ധരിച്ച് എയര്‍ ഇന്ത്യ അംഗങ്ങള്‍ നവംബര്‍ മുതലാണ് യാത്രക്കാര്‍ക്ക് മുന്നില്‍ എത്തുക. മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യക്ക് വേണ്ടി പുതിയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. അതേസയം യൂണിഫോം ഡിസൈന്‍ വെളിപ്പെടുത്താന്‍ ആകാത്തതിനാല്‍ ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് മനീഷ് മല്‍ഹോത്ര വിട്ടുനില്‍ക്കുകയാണ്.
സാരിക്കു പകരം ചുരിദാറുകള്‍ പോലുള്ള മറ്റ് പരമ്പരാഗത ബദലുകളും എയര്‍ ഇന്ത്യയുടെ പരിഗണനയിലുണ്ടെന്ന് നേരത്തെ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പുരുഷന്മാര് സ്യൂട്ട് ധരിക്കുന്നത് തുടരുമെന്നാണ് സൂചന. ഇന്ത്യയുടെ പരമ്പരാഗത വേഷമായ സാരി യൂണിഫോമില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."