'കഴിവില്ലാത്ത മുഖ്യമന്ത്രിയെ പുറത്താക്കൂ, മണിപ്പൂര്‍ യുദ്ധക്കളമായി മാറി'; വിമര്‍ശനവുമായി ഖാര്‍ഗെ
'കഴിവില്ലാത്ത മുഖ്യമന്ത്രിയെ പുറത്താക്കൂ, മണിപ്പൂര്‍ യുദ്ധക്കളമായി മാറി'; വിമര്‍ശനവുമായി ഖാര്‍ഗെ
ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിവില്ലാത്ത മുഖ്യമന്ത്രിയെ പുറത്താക്കൂ എന്ന് ആവശ്യപ്പെട്ട അദ്ദേഹം മണിപ്പൂര്‍ യുദ്ധക്കളമായി മാറിയെന്നും കുറ്റപ്പെടുത്തി.
147 ദിവസമായി മണിപ്പൂരിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രിക്ക് ഇതുവരെ സംസ്ഥാനം സന്ദര്‍ശിക്കാനുള്ള സമയം കിട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ജൂലൈ 6 ന് കാണാതായ 2 മെയ്‌തെയ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആക്രമണങ്ങള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ളതാണെന്ന വസ്തുത ഞെട്ടിക്കുന്നതാണെന്നു പറഞ്ഞ അദ്ദേഹം മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രധാന ഇരകള്‍ കുട്ടികളും സ്ത്രീകളുമാണെന്നും ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങളില്‍ ഒന്നും ചെയ്യാനാവാത്ത മുഖ്യമന്ത്രി ബിരേന്‍ സിംങ്ങിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ബിജെപിയെയും വിമര്‍ശിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
For 147 days, people of Manipur are suffering, but PM Modi does not have time to visit the state.
— Mallikarjun Kharge (@kharge) September 27, 2023
The horrific images of students being targeted in this violence has once again shocked the entire nation.
It is now apparent that violence against women and children was weaponised…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."