അനാവശ്യ മെയിലുകള്‍ വേഗത്തില്‍ ഒഴിവാക്കാം; അടിപൊളി ഫീച്ചറുമായി ജിമെയില്‍
ലോകത്തെ ഏറ്റവും ജനപ്രിയമായ ഇ-മെയില്‍ സേവനങ്ങളില്‍ ഒന്നാണ് ജി-മെയില്‍. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സേവനമായ ജി-മെയിലിലേക്ക് ഉപഭോക്താക്കള്‍ കാത്തിരുന്ന ഒരു അടിപൊളി ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. അനാവശ്യ മെയിലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രസ്തുത ഫീച്ചറിലൂടെ ഇനി ഒറ്റ ക്ലിക്കില്‍ 50 മെയിലുകള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.
ജിമെയില്‍ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. സാംസങ് ഗാലക്‌സി, പിക്‌സല്‍ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും ഇത് ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിച്ചേക്കും.ജിമെയിലില്‍ സെലക്റ്റ് ഓള്‍ എന്ന ലേബലില്‍ നിന്നാണ് അനാവശ്യമായ മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടത്. ഇതിലൂടെ ആവശ്യമില്ലാത്ത മെയിലുകള്‍ ഒഴിവാക്കി ഗൂഗിള്‍ മെമ്മറി ലാഭിക്കാന്‍ സാധിക്കും.
Content Highlights:gmail introduce new feature to delete 50 mails at a time
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."