ഷീനക്ക് സ്‌നേഹ സമ്മാനവുമായി മുനവ്വറലി ശിഹാബ് തങ്ങള്‍; ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
മലപ്പുറം: മലപ്പുറം കോഡൂര്‍ വലിയാട്ടിലെ നബിദിന റാലിക്കിടയില്‍ ഹാദി എന്ന കുട്ടിക്ക് നോട്ട്മാലയും സ്‌നേഹ ചുംബനവും നല്‍കിയ ഷീന എന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജനിക്കാന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ 'യഥാര്‍ത്ഥ കേരള സ്‌റ്റോറി' എന്ന പേരില്‍ ഷീനയുടെ ഹാദിക്കുള്ള സ്‌നേഹ ചുംബനത്തെ കേരളീയ പൊതുസമൂഹം ആഘോഷമാക്കിയിരുന്നു.
ഇപ്പോള്‍ ഷീനക്ക് മധുരം നല്‍കിക്കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും കുറിപ്പും വൈറലായിരിക്കുകയാണ്. സ്‌നേഹത്തിന്റേയും കരുണയുടേയും സഹിഷ്ണുതയുടേയും മാനവികതയുടേയും മഹത്തായ ഗാഥകള്‍ ഒരിക്കലും അവസാനിക്കില്ലെന്നും, ഇവയൊക്കെ ലോകത്തിന് എക്കാലവും വെളിച്ചം നല്‍കുമെന്നുമാണ് അദേഹം ചിത്രം പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സ്നേഹവും കരുണയും സഹിഷ്ണുതയും മാനവികതയും നിറഞ്ഞ മഹത്തായ ഗാഥകൾ ഒരിക്കലും അവസാനിക്കുന്നില്ല.അവ ലോകത്തിനു വഴിവിളക്കായി എക്കാലവും വെളിച്ചം നൽകി കൊണ്ടേയിരിക്കും..!
Content Highlights: munavvar ali shihab thangal virat fb post about sheena
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."