സാംസ്‌കാരിക ജീർണതക്കെതിരേ വായനാ വിപ്ലവം തീർക്കുക:
ഡോ. ബഹാഉദ്ദീൻ നദ്‌വി
സുന്നി അഫ്കാർ ദ്വൈവാരിക പുറത്തിറങ്ങുന്നു
കോഴിക്കോട് • മതനിരാസത്തിന്റെ നിഷേധാത്മക സമീപനങ്ങളെയും ലഹരിപൂക്കുന്ന സാമൂഹ്യ അന്തരീക്ഷത്തെയും ന്യൂനപക്ഷ അരികുവൽക്കരണത്തെയും അഭിമുഖീകരിക്കുന്ന ആധുനിക പശ്ചാത്തലത്തിൽ 'വിചാര വീഥിയിലെ ധാർമിക വായന, എന്ന ശീർഷകത്തിലെ സുന്നി അഫ്കാർ കാംപയിൻ കാലികമാണെന്ന് എസ്.കെ.ജെ.എം സംസ്ഥാന പ്രസിഡൻ്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പറഞ്ഞു.
എസ്.വൈ.എസ് മുഖപത്രം സുന്നി അഫ്കാർ ദ്വൈവാരികയായി പുറത്തിറങ്ങുന്നതിന്റെ ഭാഗമായുള്ള സാഹിത്യ പ്രചാരണ കാംപയിന്റെ സംസ്ഥാനതല മണ്ഡലം കോഡിനേറ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സ്റ്റേറ്റ് ട്രഷറർ എ.എം ഫരീദ് എറണാകുളം അധ്യക്ഷനായി.
കാംപപയിൻ കാലത്ത് മികച്ച പ്രവർത്തനം നടത്തുന്ന ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾക്കും മണ്ഡലം കോഡിനേറ്റർമാർക്കുമുള്ള ഉപഹാരങ്ങൾ സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ പ്രഖ്യാപിച്ചു. അഫ്കാർ കർമപദ്ധതി മാനേജിങ് എഡിറ്റർ ഹംസ റഹ്മാനി കൊണ്ടിപറമ്പ് അവതരിപ്പിച്ചു.
നാസർ ഫൈസി കൂടത്തായി, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ, മുസ്തഫ അശ്‌റഫി കക്കുപ്പിടി, ടി.എച്ച് ദാരിമി ഏപ്പിക്കാട്, ഉമർ റഹ്മാനി, അബ്ദുല്ല കുണ്ടറ, കബീർ മുട്ടം, കെ.എം കുട്ടി എടക്കുളം പ്രസംഗിച്ചു. കൺവീനർ സലീം എടക്കര സ്വാഗതവും കോഡിനേറ്റർ അബൂബക്കർ ഫൈസി മലയമ്മ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."