ഗ്രീസില്‍ കാട്ടുതീ പടരുന്നു; കത്തിനശിച്ചത് നൂറുകണക്കിന് വീടുകള്‍, ആളുകളെ ഒഴിപ്പിച്ചു
ഏതന്‍സ്: ഗ്രീസില്‍ കാട്ടുതീ പടരുന്നത് അഞ്ചാം ദിവസവും തുടരുന്നു. നൂറുകണക്കിന് വീടുകളാണ് കത്തിനശിച്ചത്. ആയിരക്കണക്കിന് ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. രാജ്യ തലസ്ഥാനമായ ഏതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് നിരവധി വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
നിരവധി പൗരന്‍മാര്‍ക്ക് ഇതിനോടകം തന്നെ വീടും മറ്റ് സമ്പത്തും നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവാഴ്ചയാണ് ഗ്രീസില്‍ കാട്ടുതീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്‌നിരക്ഷാ സേന തുടരുകയാണ്.
ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്.യു.കെ, ഫ്രാന്‍സ്, യു.എസ്.എ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."