മേധാപട്ക്കറുടെ അന്യായമായ അറസ്റ്റ്; സോഷ്യൽ ഫോറം അപലപിച്ചു
ഹായിൽ: മധ്യപ്രദേശിലെ കര്‍ഗോണില്‍ സ്വകാര്യ തുണിമില്ല് ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ അന്യായമായി അറസ്റ്റ് ചെയ്ത ഭരണകൂട നടപടിയെ സോഷ്യൽ ഫോറം ഹായിൽ അപലപിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധം അറിയിക്കുവാനുള്ള ജനങ്ങളുടെ അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. കുത്തകകള്‍ക്ക് വേണ്ടി ഭരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ജനങ്ങളുടെ ഒരുവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്നില്ല.
മേധാപട്കറെയും സംഘത്തെയും അറസ്റ്റ് ചെയ്തതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തു നിന്നും അതി ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് റഹൂഫ് കണ്ണൂർ പ്രസ്താവിച്ചു. ഹായിൽ സോഷ്യൽ ഫോറം ഷാര തലാത്തീൻ ബ്രാഞ്ചിന് 2021 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഹമ്മദ് ഷാൻ ( തിരുവനന്തപുരം) പ്രസിഡന്റായും സൈനുൽ ആബിദിനെ (കൊല്ലം) സെക്രട്ടറിയായും മുത്തലിബ് പാലക്കാട് (വൈസ് പ്രസിഡന്റ് )അൻസാരി കൊല്ലം , മുഹമ്മദ് ഷഫീഖ് ( കണ്ണൂർ ) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾ നിഹാസ് കല്ലബ്ബലം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."