HOME
DETAILS
MAL
കവിതകള്‍ സി.വി സത്യന്‍
backup
October 01 2023 | 02:10 AM
കവിതകള്‍
സി.വി സത്യന്‍
കവിതകള്‍
സി.വി സത്യന്‍
പ്രണയം
വെടിവയ്ക്കുന്നു,
കുത്തുന്നു
കഴുത്ത് മുറിക്കുന്നു
പെട്രോള്‍ ഒഴിക്കുന്നു
കത്തിക്കുന്നു
ആസിഡ് ഒഴിക്കുന്നു
പൊള്ളിക്കുന്നു
കൊല്ലാന്‍ ഒരൊറ്റ
കാരണം…
' പ്രണയം'
ആണത്രേ..
പുഴമീന്‍
എന്റെ നിലപാടുകള്‍ക്ക്
ഒരിക്കലും
മാറ്റമുണ്ടായിരുന്നില്ല.
എപ്പോഴോ
പുഴയിലേക്ക്
നീണ്ടുവന്ന
മനുഷ്യന്‍ ഇട്ട
'കൊളുത്തില്‍'
ഞാന്‍ കുരുക്കില്‍
ആകുവോളം…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."