HOME
DETAILS

വൈറ്റമിൻ ഡി കുറഞ്ഞാൽ….ലക്ഷണങ്ങളറിയാം, പരിഹാരവും

  
backup
October 01 2023 | 08:10 AM

vitamin-d-deficiency2131243

വൈറ്റമിൻ ഡി കുറഞ്ഞാൽ….ലക്ഷണങ്ങളറിയാം, പരിഹാരവും

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വൈറ്റമിൻ ഡി. അസ്ഥികളുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാനും നിലനിർത്താനും വൈറ്റമിൻ ഡി അത്യാവശ്യമാണ്.

പ്രതിരോധശേഷിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു വൈറ്റമിനാണ് ഡി. അതുകൊണ്ടു തന്നെ വൈറസിനെ തടയാനും അണുബാധ പ്രതിരോധിക്കാനും റെസ്പിറേറ്ററി സിസ്റ്റം നന്നായി പ്രവൃത്തിക്കാനുമൊക്കെ വൈറ്റമിൻ കൂടിയേ തീരൂ. ശരീരത്തിലെ കാൽസ്യത്തിന്റെയും ഫോസ്‌ഫേറ്റിന്റെയും തോതിനെ നിയന്ത്രിക്കുന്ന വൈറ്റമിൻ ഡി എല്ലുകളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. എന്നാൽ പത്തു പേരെ എടുക്കുകയാണെങ്കിൽ ഏഴുപേർക്കും വൈറ്റമിൻ ഡി കുറവായിരിക്കുമെന്നതാണ് ഒരു യാഥാർഥ്യം. ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ആളുകൾക്ക് വൈറ്റമിൻ ഡിയുടെ കുറവുണ്ടെന്നും ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വൈറ്റമിൻ ഡിയുടെ അപര്യാപ്തതയുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്.

വൈറ്റമിന്‍ ഡി കുറയുന്നത് പേശികളുടെ ബലക്ഷയത്തിന് കാരണമാകും. അസ്ഥികള്‍ ദുര്‍ബലമാകും. വൈറ്റമിന്‍ ഡിയുടെ അളവ് കുറയുന്നത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതിന്റെ ലക്ഷണങ്ങള്‍ പല രീതിയിലാണ് ശരീരം കാണിക്കാറുള്ളത്.

ലക്ഷണങ്ങള്‍
എപ്പോഴും ക്ഷീണം തോന്നുക, ഒന്നും ചെയ്യാന്‍ കഴിയാതെ തളര്‍ന്നുപോകുക, അസ്ഥി വേദന, പേശികളുടെ ബലഹീനത, പേശി വേദന, വിഷാദം, മുടി കൊഴിച്ചില്‍ തുടങ്ങിയവയെല്ലാം വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്നതിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് സിസ്റ്റിക് ഫൈബ്രോസിസ്, പൊണ്ണത്തടി, വൃക്ക,കരള്‍ രോഗങ്ങള്‍ എന്നിവക്കും കാരണമാകും.

സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതുപോലെ തന്നെ ചര്‍മം വല്ലാതെ ഡ്രൈ ആകുക, ക്ഷീണം, അലസത, ഒട്ടും ആക്ടീവ് അല്ലാത്ത അവസ്ഥ, ഡിപ്രഷന്‍, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും വൈറ്റമിന്‍ ഡി കുറയുമ്പോള്‍ സംഭവിക്കാം. പുരുഷന്മാരില്‍ കൂടുതല്‍ കണ്ടു വരുന്നത് ഉറക്കപ്രശ്‌നങ്ങളും മൂഡ് സ്വിങ്‌സുമാണ്. കൂടാതെ ആങ്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയവയും ഇതിന്റെ ഫലമായി സംഭവിക്കാം.

വൈറ്റമിന്‍ ഡി കുറയുന്നതിന്റെ കാരണം?

  1. സ്‌ട്രെസ്
  2. അമിതവണ്ണം
  3. കഴിക്കുന്ന ആഹാരത്തില്‍ നിന്ന് അവര്‍ക്ക് കിട്ടേണ്ട ന്യൂട്രീഷന്‍ കിട്ടാതെ വരുക
  4. ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാതെ വരുക

വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍
ചര്‍മ്മം,ഭക്ഷണം,സപ്ലിമെന്റുകള്‍ എന്നിവ വഴിയാണ് ഒരാള്‍ക്ക് ശരീരത്തില്‍ വൈറ്റമിന്‍ ഡി ലഭിക്കുന്നത്.

വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ ദിവസവും 10-15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കാം. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. പാല്‍,മുട്ട,മത്സ്യം തുടങ്ങിയവയിലെല്ലാം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

സപ്ലിമെന്റുകള്‍ കഴിക്കേണ്ടത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ്. വൈറ്റമിന്‍ ഡി അമിതമായാലും ശരീരത്തിന് ദോഷമാണ്. വിശപ്പില്ലായ്മ,ഓര്‍മക്കുറവ്, ഛര്‍ദി തുടങ്ങിയവക്ക് ഇത് കാരണമാകും. അതുകൊണ്ട് വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയും ഡോക്ടറുടെ നിര്‍ദേശം തേടുകയും ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago