സഊദിയില്‍ 11 മേഖലകളില്‍ കൂടി ഈ വര്‍ഷം സ്വദേശിവല്‍ക്കരണം
റിയാദ്: സഊദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഈ വര്‍ഷം 11 മേഖലകള്‍ കൂടി സഊദിവല്‍ക്കരിക്കുമെന്ന് തൊഴില്‍-സാമൂഹികക്ഷേമ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു. റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആസ്ഥാനത്ത് വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 വര്‍ഷാവസാനത്തിന് മുമ്പ് സ്വദേശിവല്‍ക്കരിക്കുന്ന 11 പുതിയ മേഖലകളില്‍ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകള്‍, സംഭരണം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉള്‍പ്പെടുന്നതായി മന്ത്രി വെളിപ്പെടുത്തി. വിശദാംശങ്ങള്‍ പിന്നീട് ലഭ്യമാവും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സഊദികളുടെ എണ്ണം 2.13 ദശലക്ഷമാക്കി ഉര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രകീക്ഷ. തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയ്ക്കുന്നതിലും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 35.6 ശതമാനമായി ഉയര്‍ത്തുന്നതിലും സ്വദേശിവല്‍ക്കരണം നിര്‍ണായകമാവുമെന്നും മന്ത്രി പറഞ്ഞു.
സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ കാണിക്കുന്ന താല്‍പര്യത്തെയും ശ്രമങ്ങളെയും മന്ത്രി പ്രശംസിച്ചു. സഊദി വിഷന്‍-2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബിസിനസുകാരുടേയും സ്ത്രീകളുടെയും പങ്കാളിത്തം പ്രധാനമാണ്. സ്വകാര്യസ്ഥാപനങ്ങള്‍ തൊഴില്‍ നിയമചട്ടങ്ങള്‍ പാലിക്കുന്നതിന്റെ നിരക്ക് 98 ശതമാനമെത്തിയതായും വേതന സംരക്ഷണ നിയമം ഏകദേശം 80 ശതമാനം മേഖലകളിലും നടപ്പാക്കിയതായും അഹമ്മദ് അല്‍റാജ്ഹി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."