HOME
DETAILS

യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നവർ ശ്രദ്ധിക്കുക; ഈ ഏഴ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണികിട്ടും

  
backup
October 02 2023 | 03:10 AM

uae-fines-for-cycling-and-e-scooter

യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നവർ ശ്രദ്ധിക്കുക; ഈ ഏഴ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണികിട്ടും

ദുബൈ: യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. എളുപ്പവും സൗകര്യവുമാണ് എന്നതാണ് ആളുകളെ കൂടുതൽ ഇതിലേക്ക് അടുപ്പിക്കുന്നത്. മെട്രോയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനോ ചെറിയ ദൂരം സഞ്ചരിക്കുന്നതിനോ ആളുകൾ ധാരാളമായി ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നു. ഇപ്പോൾ കൂടുതൽ പേർ ഇ-സ്‌കൂട്ടറുകളിലേക്ക് മാറികൊണ്ടിരിക്കുമായാണ്. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളും ഇവ ഉപയോഗിക്കുന്നുണ്ട്.

എന്നാൽ, എവിടെയും കേറി ഇവ ഉപയോഗിക്കാൻ ദുബൈയിൽ അനുമതിയില്ല. സുരക്ഷ ഉറപ്പാക്കാൻ ദുബൈയിൽ ഇവർക്കായി പ്രത്യേക ട്രാഫിക് നിയമങ്ങൾ ഉണ്ട്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി‌.എ) നിർദേശ പ്രകാരം ഇതിനായി അനുവദിച്ച ട്രാക്കുകളിൽ മാത്രമേ സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും ഓടിക്കാൻ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഏഴ് തരം നിയമലംഘനങ്ങളാണ് ഉള്ളത്. ഇവയിൽ ഏതെങ്കിലും തെറ്റിച്ചാൽ പിഴ അടക്കേണ്ടി വരും.

സൈക്കിളോ ഇ-സ്കൂട്ടറോ ഓടിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട 7 പിഴകൾ ഇതാ:

  1. നിങ്ങളുടെ സൈക്കിളിലോ ഇലക്ട്രിക് സൈക്കിളിലോ ഒരു യാത്രക്കാരനെ കയറ്റുകയാണെങ്കിൽ 200 ദിർഹം പിഴ അടക്കണം.
  2. നിങ്ങൾ ഇ-സ്കൂട്ടറിൽ ഒരു യാത്രക്കാരനെ കയറ്റുകയാണെങ്കിൽ 300 ദിർഹം ആണ് പിഴ.
  3. ആവശ്യമായ സുരക്ഷാ ഗിയറും ഹെൽമറ്റും ധരിച്ചില്ലെങ്കിൽ 200 ദിർഹം പിഴ ചുമത്തും.
  4. നിയുക്ത ട്രാക്കുകളിൽ ആർ.ടി.എ നിർദേശിച്ച വേഗപരിധി മറികടന്നാൽ 100 ദിർഹം പിഴ നൽകേണ്ടി വരും.
  5. നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ നിങ്ങൾ സൈക്കിൾ ഓടിച്ചാൽ 300 ദിർഹം പിഴ.
  6. റോഡുകളിലും ട്രാക്കുകളിലും ദിശാസൂചനകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 200 ദിർഹം പിഴ.
  7. 12 വയസ്സിന് താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ കൂടെയല്ലാതെ സൈക്കിൾ ചവിട്ടിയാൽ രക്ഷിതാക്കൾ 200 ദിർഹം പിഴ അടക്കേണ്ടിവരും.

റെസിഡൻഷ്യൽ ഏരിയകളിലും ബീച്ചുകളിലും നിയുക്ത ട്രാക്കുകളുടെ പരമാവധി വേഗത 20km/hr ആണ്. റൈഡർമാർ നിയുക്ത ട്രാക്കുകളും ട്രാഫിക് ദിശകളും പാലിക്കണം. ഇ-സ്‌കൂട്ടറിൽ യാത്രക്കാരനെ കയറ്റുന്നതിന് നിരോധന ഉണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടായിരിക്കണം എന്നും ആർ.ടി.എ നിർദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago