അസ്ഥിസ്രാവം; നിരാശപെടേണ്ട ഇനി വീട്ടില്‍ ഇരുന്ന് പരിഹരിക്കാം
ഡോ. ഫാത്തിമ മുഹമ്മദ്
+91 94461 47001
ഡോ. ബാസില്‍ ഹോമിയോ ഹോസ്പിറ്റല്‍, പാണ്ടിക്കാട്, മലപ്പുറം ജില്ല
സ്ത്രീകള്‍ പൊതുവെ ലജ്ജയും അറിവില്ലായ്മയും മൂലം തുറന്ന് പറയാന്‍ മടിക്കുന്ന ഒന്നാണ് വെള്ളപൊക്ക് അഥവാ അസ്ഥിയുരുക്കം.എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഇത് കാണമെങ്കിലും 15 45 ഇന്റെ ഇടയില്‍ ഉള്ളവരില്‍ ആണ് ഇത് പൊതുവെ കാണാറുള്ളത്.സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല.സ്ത്രീകളില്‍ അണ്ഡോല്‍പ്പാദനം നടക്കുമ്പോള്‍, മുലയൂട്ടുമ്പോള്‍, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ ഒക്കെ വെള്ളപ്പൊക്ക് കണ്ടാല്‍ വിഷമിക്കേണ്ട,പ്രശ്‌നകാരന്‍ അല്ല. കാരണം,അത് സ്വഭാവികമായ പ്രക്രിയ മൂലം ഉണ്ടാകുന്നതാണ്.
പിന്നെ കാര്യമാക്കേണ്ടെ?
സ്രാവത്തിന്റെ നിറത്തിലോ മണത്തിലോരൂപത്തിലോ വ്യത്യാസം വരികയോ, യോനിയില്‍ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാല്‍ ശ്രദ്ധിക്കുക.ഇതിനോട് ബന്ധപ്പെട്ട് ശരീരക്ഷീണം, നടുവേദന, മൂത്ര കടച്ചില്‍,അടി വയര്‍ വേദന എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു.
ആസ്വഭാവിക വെള്ളപൊക്കിന്റെ കാരണങ്ങള്‍ :
അണുബാധ (ബാക്റ്റീരിയല്‍, ഫങ്കല്‍ )
സുരക്ഷിതമെല്ലാത്ത ലൈംഗിക ബന്ധം മൂലം വരുന്ന രോഗങ്ങള്‍
ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ
പോഷക ആഹാര കുറവ്
ചില മരുന്നുകള്‍ ( ഗര്‍ഭനിരോധന മരുന്ന്, ആന്റിബയോട്ടിക്, സ്റ്റീരോയ്ഡ്‌സ് )
ഉറക്കമില്ലായ്മ
കഠിനമായ ജോലികള്‍
മാനസിക സമ്മര്‍ദം
പ്രമേഹം
ഗര്‍ഭാശയമുഖ ക്യാന്‍സര്‍
എങ്ങനെ പരിഹരികാം?
വ്യക്തി ശുചിത്വം പാലിക്കുക
കോട്ടണ്‍ അടിവസ്ത്രം ഉപയോഗിക്കുക
അടിവസ്ത്രങ്ങളില്‍ ഈര്‍പമില്ലെന്ന് ഉറപ്പ്
വരുത്തുക
മല്ലി, ആട്ടിന്‍ പാല്‍, ഈന്തപ്പഴം, ചുവന്ന ചീര, നെല്ലിക്ക, ചെറുപയര്‍, പശുവിന്‍ നെയ്യ്, ചുവന്ന അരി, പേര എന്നിവ ഇതിന് ഉപകാരം ചെയ്യുന്ന ഭക്ഷണ വസ്തുക്കളാണ്.
നല്ല വിശ്രമവും സമാദാനവും പ്രധാനമാണ്
യോനി ഭാഗത്ത് മണമുള്ള സോപ്പ് ഉപയോഗിക്കരുത്.
യോനി ഭാഗത്ത് 'Douche'( വെള്ളം സ്‌പ്രേ ചെയ്തു യോനി കഴുകുന്ന ഒരു ഉപകരണം) ഉപയോഗിക്കരുത്.
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്ത ലൈഗിക ബന്ധം മൂലം ഉണ്ടാകുന്ന അണുബാധയില്‍ നിന്നും പ്രതിരോധിക്കുന്നു. എന്നാല്‍ രുചിപകരുന്ന ഉറകള്‍ ഉപയോഗിക്കുന്നത് യോനി ഭാഗത്തില്‍ അണുബാധ വരാന്‍ സാധ്യതയുണ്ട്.
ആണുബാധ വന്നാല്‍ നല്ല ഡോക്ടറെ സമീപിക്കുക.
ഹോമിയോ ചികിത്സ
മേല്‍പ്പറഞ്ഞവ എല്ലാം ചെയ്തിട്ടും നിയന്ത്രണ വിധേയമായിട്ടില്ല എന്നുണ്ടെങ്കില്‍ ഹോമിയോ വൈദ്യശാസ്ത്രത്തില്‍ ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്. രോഗ കാരണം കൃത്യമായി പഠിച്ച് ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ അപഗ്രഥിച്ചു കൊണ്ടാണ് ചികിത്സ നിര്‍ണയിക്കുന്നത്. തുടക്കത്തിലെ ചികിത്സിക്കുകയാണെങ്കില്‍ ചുരുങ്ങിയ കാലയവിനുള്ളില്‍ ഇത് മാറ്റിയെടുക്കാന്‍ കഴിയും.
പലപ്പോഴും അറിവില്ലായ്മ കൊണ്ടും പറയാനുള്ള നാണം കൊണ്ടും സ്ത്രീകള്‍ വെള്ളപൊക്കിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ചികിത്സ തേടാതെ മൗനം പാലിക്കുന്നത് മൂലം മറ്റു പല രോഗങ്ങളിലേക്കും വഴിവെക്കുകയും ചെയുന്നു.
ഇതുവരെയുള്ള അനുഭവം വച്ച് രണ്ട് കാര്യങ്ങളാണ് ഈ രോഗത്തില്‍ ഉണ്ടായിട്ടുള്ളത്. ഒന്ന് നിസ്സാരമായ ചെറിയ വെള്ളപോക്ക് ഉണ്ടാകുമ്പോഴേക്ക് വലിയ എന്തോ സംഭവമാണെന്ന് കരുതി പേടിക്കുന്നവര്‍. രണ്ട് കാര്യമായ ബുദ്ധിമുട്ട് ഉണ്ടായിട്ടും ഇത് എങ്ങനെയാണ് ചോദിക്കുക എന്ന് കരുതി മടിച്ചു നില്‍ക്കുന്നവര്‍. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ, സാധാരണ ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാകുന്ന പോലത്തെ ഒരു രോഗം മാത്രമാണ് ഇത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കാന്‍ മടിക്കേണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."