മദ്യംവാങ്ങാന്‍ ആര്.ടി.പി.സി.ആര് ടെസ്റ്റോ, വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി
തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ആര്.ടി.പി.സി.ആര് ടെസ്റ്റോ,വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്ബമാന്ധക്കി.ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്.ടി.പി.സി.ആര്. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കും.
വാക്സിന് സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്കു മുന്‍പ് ഒരു ഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്.ടി.പി.സി.ആര്. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കൊവിഡ് വന്നുപോയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍- എന്നിങ്ങനെയാണ് ബെവ്കോ നിയന്ത്രണം വിശദമാക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വര്‍ധിക്കുന്നതിനിടയിലും ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ അടക്കം നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചു. ഇത്തരം ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."