കോടികൾ വിലയുള്ള പാം ജബൽ അലിയിലെ ആദ്യ പ്ലോട്ടുകളുടെ വിറ്റത് മണിക്കൂറുകൾക്കുള്ളിൽ; വീണ്ടും ഞെട്ടിച്ച് ദുബൈ
കോടികൾ വിലയുള്ള പാം ജബൽ അലിയിലെ ആദ്യ പ്ലോട്ടുകളുടെ വിറ്റത് മണിക്കൂറുകൾക്കുള്ളിൽ; വീണ്ടും ഞെട്ടിച്ച് ദുബൈ
ദുബൈ: ദുബൈയുടെ ആഡംബരത്തിന്റെ പുതിയ മേൽവിലാസമാകാൻ പോകുന്ന പാം ജബൽ അലിയിലെ ആദ്യ പ്രോപ്പർട്ടികളുടെ വിൽപ്പന നടന്നു. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മാസ്റ്റർ ഡെവലപ്പർ നഖീൽ പ്രോപ്പർട്ടീസ് സെപ്റ്റംബർ പകുതിയോടെയാണ് പ്രോപ്പർട്ടിയുടെ വിൽപന ആരംഭിച്ചത്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആദ്യ സെറ്റ് റെസിഡൻഷ്യൽ വില്ലകൾ വിറ്റുതീർന്നു.
ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് ഒക്‌ടോബർ 3 ലെ അപ്‌ഡേഷൻ പ്രകാരം, പാം ജബൽ അലിയുടെ രണ്ട് വാണിജ്യ ഭൂമികളുടെ വിൽപ്പനയാണ് നടന്നത്. രണ്ട് ഭൂമിയും 'ഫ്രണ്ട് എൻ' ൽ ഉള്ള സ്ഥലങ്ങളാണ്.
ആദ്യത്തെ പ്ലോട്ടിന് 685.11 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. ഒരു ചതുരശ്ര മീറ്ററിന് 28,431 ദിർഹമാണ് അടിസ്ഥാന വില. 19.478 മില്യൺ ദിർഹത്തിന് (44 കോടിയിലേറെ രൂപ) ഈ പ്ലോട്ടിന്റെ വിൽപന നടന്നു.
1,216 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ടാമത്തെ വാണിജ്യ പ്ലോട്ട് 30.328 മില്യൺ ദിർഹത്തിനാണ് (68 കോടിയോളം രൂപ) വിറ്റത്. ഒരു ചതുരശ്ര മീറ്ററിന് 24,940 ദിർഹമായിരുന്നു വില.
അതേസമയം, 39 മില്യൺ ദിർഹം (88.36 കോടി രൂപ) മുതൽ 62 മില്യൺ ദിർഹം (140 കോടി രൂപ) വരെ റെസിഡൻഷ്യൽ പ്ലോട്ടുകൾ വിറ്റതായി സ്പ്രിംഗ്ഫീൽഡ് പ്രോപ്പർട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് ഫാറൂഖ് സയ്യിദ് പറഞ്ഞു.
പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ള പാം ജബൽ അലി 13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ദുബൈയുടെ റിയൽ എസ്റ്റേറ്റ് വളർച്ചയിൽ ഒരു പ്രധാന നാഴികക്കല്ല് ആകാൻ പോകുന്ന പ്രദേശത്ത് 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും വരുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."