ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി
ന്യുഡല്‍ഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റകാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാ അംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ വിജ്ഞാപനം. രണ്ടാം വട്ടമാണ് ഫൈസലിനെ അയോഗ്യനാക്കുന്നത്.
ശിക്ഷ അനുഭവിക്കുന്നതും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും സ്റ്റേ ചെയ്താല്‍ മാത്രമേ ഫൈസലിന് ലോക്സഭാ അംഗമായി തുടരാന്‍ കഴിയു.
2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതാണ് എന്‍.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്. കേസിലെ മറ്റു മൂന്നുപേര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഫൈസലിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന് മുഹമ്മദ് അമീന്, അമ്മാവന് പടിപ്പുര ഹുസൈന് എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കേസിന് കാരണമായത്. മുന്‍ കോണ്‍ഗ്രസ് നേതാവായ പി.എം സഈദിന്റെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."