അതിരൂപത ഭൂമി ഇടപാട്: ഗുരുതരക്രമക്കേടെന്ന് ആദായനികുതി വകുപ്പ് 3.42 കോടി പിഴ അടക്കാന്‍ നോട്ടിസ്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത സ്ഥലമിടപ്പാടില്‍ 3.42 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. ഇതേ വിഷയത്തില്‍ രണ്ടുകോടി 48 ലക്ഷം രൂപ അതിരൂപതയ്ക്ക് പിഴ വിധിച്ചിരുന്നു. ഇതോടെ 5.90 കോടി രൂപയാണ് അതിരൂപത പിഴയായി നല്‍കേണ്ടത്. അതിരൂപത സ്ഥലമിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആലുവ മറ്റൂരില്‍ ആശുപത്രി നിര്‍മിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. കാക്കനാട്, മരട് എന്നിവിടങ്ങളിലെ സഭാഭൂമിയാണ് ആദ്യം വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചയ്ക്കാതെ കോട്ടപ്പടി, മൂന്നാര്‍ എന്നിവിടങ്ങളിലായി ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. മാത്രമല്ല ഈ ഭൂമിയിടപാടിന് വിനിയോഗിച്ച പണത്തെകുറിച്ച് കൃത്യമായി രേഖകളില്ലെന്നുമാണ് കണ്ടെത്തല്‍. മൂന്നാര്‍ ദേവികുളത്തെ ഭൂമി ഇടപാടിന്റെ ഉറവിടം എവിടെനിന്നെന്നും കൃത്യമായി പറയാനാകുന്നില്ല. കൂടിയ വിലയ്ക്ക് വില്‍ക്കുകയെന്ന ഉദ്ദേശത്തിലാണ് സ്ഥലം വാങ്ങിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതുവഴി അതിരൂപത പ്രതിനിധികള്‍ ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടില്‍ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകള്‍ നടത്തിയത്. യഥാര്‍ഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകള്‍ നടത്തിയത്. വസ്തു വാങ്ങിയവരായി അതിരൂപതയ്ക്ക് നേരിട്ട് പരിചയമുണ്ടായിട്ടില്ല. ഇടനിലക്കാരനായ സാജു വര്‍ഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചുവിറ്റ് വില്‍പ്പന നടത്തിയത്. ഈ ഇടപാടുകളിലും യഥാര്‍ഥ വിലയല്ല രേഖകളില്‍ കാണിച്ചത്. ഇതുവഴി വന്‍ നികുതിവെട്ടിപ്പാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."