ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 20ാം സ്വര്‍ണം
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 20ാം സ്വര്‍ണം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 20 ാം സ്വര്‍ണം. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല്‍ സിങ് സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ മലേഷ്യയെ 2-0 ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.
നേരത്തേ അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമും സ്വര്‍ണം നേടിയിരുന്നു. െൈഫനലില്‍ ചൈനീസ് തായ്‌പേയിയെ 230229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നില്‍ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
അതേസമയം, ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പി.വി സിന്ധു ചൈനയുടെ ബിന്‍ജിയാവോയോട് തോറ്റ് പുറത്തായി. മാരത്തണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം മാന്‍ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
ഇതോടെ 20 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ നേട്ടം ആകെ 83മെഡലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."