രാഹുല്‍ഗാന്ധി പുതിയ കാലത്തെ 'രാവണന്‍'; ചിത്രം പങ്കുവെച്ച് ബിജെപി, വന്‍ വിമര്‍ശനം
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ രാവണനോട് ഉപമിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത് വിട്ട് ബി.ജെ.പി. സമൂഹമാധ്യമമായ എക്‌സിലാണ് ബിജെപി രാഹുല്‍ ഗാന്ധിയെ രാവണനാക്കി അവതരിപ്പിച്ചിരിക്കുന്നത്.പോസ്റ്ററിന് ''രാവണ്‍, നിര്‍മ്മാണം കോണ്‍ഗ്രസ് പാര്‍ട്ടി, സംവിധാനം ജോര്‍ജ്ജ് സോറസ്'' എന്നിങ്ങനെയാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. 'ഇതാ പുതു തലമുറയിലെ രാവണന്‍., രാക്ഷസനാണ് അയാള്‍്. ധര്‍മത്തിനും രാമനും എതിരെ പ്രവര്‍ത്തിക്കുന്നവന്‍. ഭാരതത്തിന് എതിരാണ് അയാള്‍,' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഏറ്റവും വലിയ നുണയന്‍' എന്ന കുറിപ്പിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കഴിഞ്ഞദിവസം കോണ്‍ഗ്രസ് അവരുടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. പോസ്റ്റര്‍ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബി.ജെ.പിയുടെ പോസ്റ്റര്‍ പ്രചാരണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
The new age Ravan is here. He is Evil. Anti Dharma. Anti Ram. His aim is to destroy Bharat. pic.twitter.com/AwDKxJpDHB
— BJP (@BJP4India) October 5, 2023
Content Highlights:new age ravan says bjp on rahul gandhi poster
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."