HOME
DETAILS
MAL
കൊവിഡ് മറച്ചുവച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷ
backup
August 14 2021 | 04:08 AM
ഇഖ്ബാല്‍ പാണ്ടികശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് കൊവിഡ് മറച്ചുവച്ച് പരീക്ഷ നടത്തിയതായി പരാതി.
ഓഫിസ് ജീവനക്കാരിക്ക് കൊവിഡ് പിടിപെട്ട വിവരം വിദ്യാര്‍ഥികളെയോ ലാബ് ജീവനക്കാരെയോ അറിയിക്കാതെ പരീക്ഷ നടത്തുകയായിരുന്നു. പിന്നീട് കാര്യമറിഞ്ഞ വിദ്യാര്‍ഥികള്‍ ആശങ്കയിലായി. പരീക്ഷ നടത്തി തീര്‍ക്കുന്നതിനായിരുന്നു ജീവനക്കാരിക്ക് കൊവിഡ് ബാധിച്ചത് പുറത്തു പറയാതിരുന്നതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തുവന്നിട്ടുണ്ട്.
സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് വിഭാഗത്തിലെ ജീവനക്കാരിക്ക് ഇക്കഴിഞ്ഞ 11ന് കൊവിഡ് സ്ഥിരീകരിച്ചിട്ടും ഇക്കാര്യം മറച്ചുവച്ച് 12ന് ബി.എസ്സി മൈക്രോ ബയോളജി അവസാനവര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷയാണ് നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിന്റെ പിറ്റേ ദിവസം ഓഫിസ് അടച്ചെങ്കിലും ലാബ് തുറന്ന് പ്രാക്ടിക്കല്‍ പരീക്ഷ നടത്തുകയായിരുന്നു. ജീവനക്കാരിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ലാബിലെ ജീവനക്കാരെ വച്ചാണ് പരീക്ഷ നടത്തിയത്. ആരേയും വിവരമറിയിക്കാതെയും ഓഫിസും ലാബും അണുവിമുക്തമാക്കാതെയുമാണ് പരീക്ഷ നടത്തിയത്. ഇതിനെ തുടര്‍ന്ന് പരീക്ഷയ്ക്ക് ഹാജരായ ലാബ് ജീവനക്കാരും വിദ്യാര്‍ഥികളും ആശങ്കയിലാണ്. ഇനി 16 മുതല്‍ ബാക്കിയുള്ള പ്രാക്ടിക്കല്‍ പരീക്ഷകൂടി നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."