ഒമാനില്‍ പ്രവാസികളുടെ തൊഴിലവസരങ്ങളില്‍ വര്‍ദ്ധനവ്
മസ്‌കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും കഴിഞ്ഞ വര്‍ഷം പ്രവാസികളായ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നുണ്ട്.കോവിഡിന് ശേഷം ഒമാനിലെ തൊഴില്‍ മേഖല അതിവേഗം വളരുന്നു എന്നുള്ള സൂചനകളാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. ഗ്യാസ്, ധനകാര്യം, വിനോദസഞ്ചാരം, നിര്‍മ്മാണം, കൃഷി തുടങ്ങിയ മേഖലകളിലാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 3.5 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രവാസികളുടെ എണ്ണം 5.8 ശതമാനമാണ് കൂടിയത്. അതേസമയം, കോവിഡിന് ശേഷം രാജ്യത്തെ സ്വകാര്യ മേഖലയിലാണ് വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഈ മേഖലയില്‍ 19 ശതമാനം തൊഴില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.
Content Highlights:employment opportunities in oman is increased
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."