ഒരു ദിവസം പതിനഞ്ച് മിനിറ്റ് സാമൂഹിക സേവനം നിര്‍ബന്ധമാക്കി കോട്ടയ്ക്കല്‍ യൂത്ത് ലീഗ്
കോട്ടയ്ക്കല്‍: തിരക്കേറിയ ദിവസത്തിലും ഒരു പതിനഞ്ച് മിനിറ്റ് സമൂഹസേവനത്തിനായി മാറ്റി വയ്ക്കാം. 'ഫിഫ്റ്റിന്‍ മിനിറ്റ്‌സ എ ഡേ' പദ്ധതിക്ക് തുടക്കമിട്ട് കോട്ടയ്ക്കല്‍ മുസ്‌ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇനി സമൂഹസേവനം നിര്‍ബന്ധമാണ്. ഇതനുസരിച്ച് ഓരോ യുത്ത് ലീഗ് പ്രവര്‍ത്തകനും ഓരോ ദിവസവും 15 മിനിറ്റ് രാഷ്ട്രീയ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കണം.
എത്ര തിരക്കുപിടിച്ച ജോലിചെയ്യുന്ന പ്രവര്‍ത്തകനും 15 മിനിറ്റ് നേരിട്ടോ മറ്റു മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയോ അയല്‍പക്കത്തെ 10 വീടുകള്‍ കേന്ദ്രീകരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. പ്രത്യേക ആപ്പ് ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനങ്ങളും ക്രോഡീകരിക്കുക. ഗ്രീന്‍ റൂട്ട് എന്ന പേരില്‍ യൂണിറ്റ് തലങ്ങളില്‍ രൂപവല്‍രിക്കപ്പെടുന്ന പ്രവര്‍ത്തകസമിതി നേതൃത്വം നല്‍കും. പ്രവര്‍ത്തന മികവു നോക്കി മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലൂടെ പ്രവര്‍ത്തകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."