HOME
DETAILS
MAL
കൊടകര കള്ളപ്പണക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം
backup
August 14 2021 | 07:08 AM
എറണാകുളം: കൊടകര ബി.ജെ.പി കള്ളപ്പണക്കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുജീഷ്, ദീപ്തി, അഭിജിത്ത്, അരീഷ്, ലബീബ് , ബാബു , അബ്ദുല്‍ ഷാഹിദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ നിഗൂഢമായ ഒട്ടേറെ കാര്യങ്ങള്‍ പുറത്തു വരാന്‍ ഉണ്ടന്ന് കോടതി നിരീക്ഷിച്ചിരുന്നു. ചില പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്. കുഴല്‍പ്പണത്തിന്റെ ഉറവിടം, പണം എത്തിച്ചത് എന്തിനു വേണ്ടി എന്നത് കണ്ടെത്തണം എന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ത്യശൂര്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."