HOME
DETAILS

യോൺ ഫൊസേ സാഹിത്യത്തിലെ ഓൾറൗണ്ടർ

  
backup
October 05 2023 | 18:10 PM

yon-fosse-is-an-all-rounder-in-literature

ഡോ.ബി.ഇഫ്ത്തിഖാർ അഹമ്മദ്

താളം, ഈണം, നിശബ്ദത എന്നിവയാണ് യോൺ ഫൊസേയെ വായിക്കുന്നവർ മടിയിൽവച്ച് ഓമനിക്കുക. പക്ഷേ, അദ്ദേഹം സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ആന്തരിക അസ്വസ്ഥതകളും ഭയവും ആഗ്രഹങ്ങളുംകൊണ്ട് നീറിപ്പുകയുന്നവരാണ്. വിഷാദം, ഒറ്റപ്പെടൽ, അസ്തിത്വ ചിന്തകൾ എന്നിവയെ അവർ വേൾക്കുന്നതായി അനുഭവവേദ്യമാകും.


സമകാലീന ലോകസാഹിത്യത്തിൽ എല്ലാ രൂപങ്ങളിലും കൈയൊപ്പുവച്ച് വിജയിച്ച അപൂർവം എഴുത്തുകാരിൽ ഒരാളെയാണ് സ്വീഡിഷ് കമ്മിറ്റി ഈ വർഷത്തെ സാഹിത്യ നൊബേൽ സമ്മാനിച്ച് ആദരിച്ചിരിക്കുന്നത്. ഫൊസേ എല്ലാ അർഥത്തിലും സാഹിത്യത്തിലെ ഓൾറൗണ്ടറാണ്. നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാരചയിതാവും നാടകകൃത്തും കവിയും പ്രബന്ധകാരനും ബാലസാഹിത്യകാരനും വിവർത്തകനും ഒക്കെയായി നിരവധി രചനാ വേഷപ്പകർപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച ഓൾറൗണ്ടർ!


നോർവേയിലെ ന്യൂനപക്ഷ ഭാഷയായ നൈനോർസ്ക് അല്ലെങ്കിൽ ന്യൂ നോർവീജിയനിലാണ് അദ്ദേഹം എഴുതുന്നത്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ് അദ്ദേഹത്തിന്റെ രചനകളിലുടനീളം മുഴങ്ങിക്കേൾക്കുന്നത്. വിഹ്വലതയിലകപ്പെട്ട വലിയ വിഭാഗം പിന്നോക്കക്കാരെ ചേർത്തുപിടിക്കുക എന്ന രാഷ്ട്രീയ വിപ്ലവ പ്രവർത്തനമാണ് അദ്ദേഹം ഇതിലൂടെ പരോക്ഷമായി പുറത്തെടുക്കുന്നത്.
ഇബ്സനുശേഷം ഏറ്റവും കൂടുതൽ സ്റ്റേജുകളിൽ നിറഞ്ഞാടുന്ന നാടകങ്ങൾ അവതരിപ്പിച്ച ക്രെഡിറ്റ് ഉള്ളതിനാൽ നോർവേയിൽ അദ്ദേഹത്തിനുള്ള വിളിപ്പേരുതന്നെ 'ന്യു ഹെൻറിക് ഇബ്‌സൻ' എന്നാണ്.

19ാം നൂറ്റാണ്ടിലെ തീയറ്ററുകൾക്ക് ഇബ്‌സൻ പരിചയപ്പെടുത്തിയ അതേ രീതിതന്നെയാണ് ഫൊസേയും അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഉൾച്ചേർത്തിരിക്കുന്നത്‌. എന്നാൽ, അസംബന്ധ നാടകങ്ങളുടെ അമരക്കാരൻ എന്നറിയപ്പെടുന്ന ഐറിഷ് നാടകകൃത്ത് സാമുവൽ ബെക്കറ്റിനോടാണ് ഫൊസേ യാഥാർഥത്തിൽ ആരാധന പ്രകടിപ്പിക്കുന്നത്: 'യഥാർഥ രചയിതാവ് എന്നതിലുപരി തീയറ്ററിനുള്ള ഒരു ചിത്രകാരൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട്.


1994ൽ ബെർഗനിലെ നാഷനൽ തീയറ്ററിൽവച്ച് 'ആൻഡ് വി ഷാൽ നെവർ പാർട്ട്' എന്ന നാടകത്തിലൂടെ യോൺ ഫൊസേ അരങ്ങേറ്റം കുറിച്ചപ്പോൾ, അദ്ദേഹം ഇതിനകം നിരവധി നോവലുകളുടെയും കവിതാസമാഹാരങ്ങളുടെയും കുട്ടികളുടെ പുസ്തകങ്ങളുടെയും രചയിതാവെന്ന പേരിൽ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. 1990കളുടെ തുടക്കം മുതൽ ജോൺ ഫൊസിന്റെ നാടകങ്ങൾ അന്താരാഷ്ട്രതലത്തിൽ എണ്ണമറ്റ വേദികളിൽ അവതരിപ്പിക്കപ്പെട്ടു. കൂടാതെ, ഡസൻ കണക്കിന് ഭാഷകളിലേക്ക് അവ വിവർത്തനം ചെയ്യപ്പെട്ടു. ഫൊസേക്ക് കിട്ടാത്ത പുരസ്‌കാരങ്ങളില്ല എന്ന് പറയുന്നതാവും ഉചിതം.


കുറഞ്ഞ വാക്കുകളിൽ കടലോളം കാര്യങ്ങൾ
'ബൗദ്ധികതയുടെ ആത്മാവ് ചുരുക്കിപ്പറയലാണ്' എന്ന് കോറിയിട്ടത് വില്യം ഷെയ്ക്‌സ്പിയറാണ്. അത് അപ്പടി അനുസരിക്കുന്നതാണ് ഫൊസേയുടെ രചനയുടെ മുഖമുദ്ര; ആറ്റിക്കുറുക്കിയ വാക്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ശൈലി. വായനക്കാരെ അവരുടേതായ വികാരങ്ങളും വ്യാഖ്യാനങ്ങളുംകൊണ്ട് വിടവുകൾ നികത്താൻ അനുവദിക്കുന്ന 'വ്യാസമൗന'വും ബോധപൂർവ ചടുലതയും അദ്ദേഹം ഉപയോഗിക്കുന്നു. വലുപ്പവും നീളവും വളരെ കുറവാണ് അദ്ദേഹത്തിന്റെ വാക്യങ്ങൾക്ക്. എന്നാൽ വികാരങ്ങൾക്ക് ഊന്നൽ നൽകാനും അവയെ ആവശ്യാനുസരണം ഉണർത്താനും പലപ്പോഴും പദസമുച്ചയങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഗദ്യത്തിൽപോലും തുളുമ്പാതെ നിറയുന്ന ഒരുതരം താളാത്മകത.


'ഇതിവൃത്തമന്വേഷിച്ച് നിങ്ങൾ എന്റെ കൃതികളിലേക്ക് വരരുത്'- അദ്ദേഹം 2018ൽ ഒരഭിമുഖത്തിൽ പറഞ്ഞു. 'പദത്തിന്റെ പരമ്പരാഗത അർഥത്തിൽ ഞാൻ കഥാപാത്രങ്ങളെക്കുറിച്ചല്ല എഴുതുന്നത്. മനുഷ്യത്വത്തെക്കുറിച്ചാണ് എന്റെ എഴുത്ത്'.
അസ്തിത്വവാദം,


ഒറ്റപ്പെടൽ, ഓർമ, മരണം
ഫൊസേയുടെ കൃതികൾ അസ്തിത്വപരമായ പ്രമേയങ്ങൾ നിരന്തരമായി അന്വേഷണത്തിന് വിധേയമാക്കുന്നു. കഥാപാത്രങ്ങളെ അവരുടെ ഉദ്ദേശ്യം, വ്യക്തിത്വം, ജീവിതത്തിന്റെ അർഥം എന്നിവയുമായി പൊരുത്തപ്പെടുന്നതിന് വിചാരണയ്ക്ക് വിധേയമാക്കുന്നു. വിശാലവും നിസ്സംഗവുമായ ഒരു പ്രപഞ്ചത്തിൽ തനിച്ചാകുന്ന മനുഷ്യാവസ്ഥയെക്കുറിച്ച് ഊന്നിപ്പറയുകയും വ്യാകുലപ്പെടുകയും ചെയ്യുന്നു. അസ്തിത്വത്തിന്റെ സൗന്ദര്യത്തെയും കാഠിന്യത്തെയും പ്രതീകപ്പെടുത്തുന്ന അദ്ദേഹത്തിൻ്റെ കൃതികളിൽ നോർവീജിയൻ ഭൂപ്രകൃതി പ്രധാന പങ്കുവഹിക്കുന്നു. പരിസ്ഥിതിയിലുള്ള സ്വാഭാവിക ഘടകങ്ങളൊക്കെയും രൂപകങ്ങളായി വർത്തിക്കുന്നു.


കാലവും ഓർമയും ആവർത്തിച്ചുള്ള വിഷയങ്ങളാണ് ഫൊസേയുടെ രചനകളിൽ. അവ പലപ്പോഴും ഭൂതകാലവും വർത്തമാനവും ഭാവിയും തമ്മിലുള്ള വരകളെ മായ്‌ക്കുന്നതായി കാണാം. കാലാതീതമായ ബോധതലം സൃഷ്ടിക്കുന്നത്തിൽ അദ്ദേഹം കണിശത കാണിക്കുന്നുണ്ട്. അനുഭവങ്ങളുടെ ആത്മനിഷ്ഠയും അത് വെളിപ്പെടുത്തുന്ന സ്വഭാവ സവിശേഷതകളും വ്യക്തികളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നറിയാനായി ഓർമകളെ ഇഴകീറി പരിശോധിക്കുന്നതാണ് മിക്ക രചനകളുടെയും പ്രമേയങ്ങൾ. കൂടാതെ, മരണം പ്രബല വിഷയമാണ്: അത് ആത്യന്തികമായി അജ്ഞാതമായ എന്തൊക്കെയോ അമൂർത്തതകളെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പലപ്പോഴും മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഭൗതിക മണ്ഡലത്തിനപ്പുറമുള്ള അതീതതയുടെ സാധ്യതയെക്കുറിച്ചും ചിന്തിക്കുന്നു. നാസ്തികനായി ജീവിതത്തിന്റെ ആദ്യപകുതി ചെലവഴിച്ചശേഷം ദൈവവിശ്വാസത്തിലേക്ക് മാറിക്കയറിയ ആളാണ് ഫൊസേ എന്ന് ഈ വേളയിൽ ഓർക്കുന്നത് നന്നായിരിക്കും.


ശ്രദ്ധേയ കൃതികൾ
'മെലങ്കോളിയ'(1995-1996)- അസ്തിത്വ പ്രമേയങ്ങളും മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളും പര്യവേക്ഷണം ചെയ്യുന്ന നാല് നാടകങ്ങളുടെ പരമ്പര. കാവ്യാത്മകവും അന്തർമുഖവുമായ ആഖ്യാനം അവതരിപ്പിക്കുന്ന നാടകങ്ങൾ കഥാപാത്രങ്ങളുടെ ആന്തരിക ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.
'രാവിലെയും വൈകുന്നേരവും'(2000)- വാർധക്യം, ഓർമ, കാലക്രമം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു വൃദ്ധന്റെ ചിന്തകളും പ്രതിഫലനങ്ങളും പിന്തുടരുന്ന നോവൽ.
'നൈറ്റ്സോങ്സ്'(2011)- മനുഷ്യന്റെ വികാരങ്ങളുടെയും അസ്തിത്വത്തിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന, ധ്യാനാത്മകശൈലിയുടെ സവിശേഷതയുള്ള കവിതകളുടെ ശേഖരം.


യോൺ ഫൊസേ എന്ന സാഹിത്യത്തിലെ ഈ ഓൾറൗണ്ടർ ഇനിയുമേറെ വായിക്കപ്പെടാനുണ്ട്. നൊബേൽ പുരസ്കാരം അതിന് കാരണമാകും എന്നത് തീർച്ച. ലീഫ് സെർണിന്റെ 'ദ ലുമിനസ് ഡാർക്ക്‌നെസ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ പരിചയപ്പെടാൻ ലഭ്യമായ ഏറ്റവും മികച്ച കൃതി. 2010ൽ നാടക ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ‘ഇന്റർനാഷണൽ ഇബ്‌സെൻ അവാർഡ്’ കൂടി നേടിയിട്ടുണ്ട് ഫൊസേ.

Content Highlights:Yon Fosse is an all-rounder in literature



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago