HOME
DETAILS
MAL
യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധന
backup
October 26 2022 | 06:10 AM
ദുബൈ: കൊവിഡിന് ശേഷം യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്.മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികള്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികള്‍ സ്വകാര്യ മേഖലയില്‍ കൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിര്‍മാണ മേഖലകളില്‍ ഉള്‍പ്പെടെ പുതിയ കമ്പനികള്‍ വന്നതും സ്വകാര്യ മേഖലയ്ക്ക് ഗുണം ചെയ്തു. രാജ്യത്തെ പുതിയ വീസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തൊഴില്‍ നിയമ പരിഷ്കരണവും തൊഴിലാളികളുടെ വര്‍ധനവിന് കാരണമായതായി കണക്കാക്കുന്നു. അതിനിടെ
ഈ വര്‍ഷം അവസാനത്തിന് മുമ്പ് യു.എ.ഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്തും. നിയമം ലംഘിക്കുന്ന കമ്പനിയില്‍ നിന്ന് ഒരു സ്വദേശിക്ക് മാസത്തില്‍ 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കി വര്‍ഷത്തില്‍ 72,000 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."