പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി റാസൽ ഖൈമ
യുഎഇ: റാസൽ ഖൈമയിൽ 2024 ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസിറ്റിക് ബാഗുകൾക്ക് നിരോധനം. എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഈ വർഷം പുറപ്പെടുവിച്ച നിയമം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും പ്രചാരവും അടുത്തവർഷം മുതൽ എമിറേറ്റിൽ നിരോധിക്കും.
യുഎഇയുടെ ദേശീയ സുസ്ഥിര ഡ്രൈവിന്റെ ഭാഗമാണ് നടപടി. 2026 ജനുവരിയിൽ, പ്ലാസ്റ്റിക് നിരോധനം കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ, കണ്ടെയ്നറുകൾ, ബോക്സുകൾ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ, സ്ട്രോകൾ, എന്നിവയും നിരോധിക്കുന്നവയിൽ ഉൾപ്പെടും.
അബുദാബിയിൽ കഴിഞ്ഞവർഷം ജൂണിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ദുബായിൽ ജൂലൈയിലും ഷാർജയിൽ ഒക്ടോബറിലും നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യക്കാർക്ക് ബാഗ് ഒന്നിന്ന് 25 ഫിൽസ് ഈടാക്കിയാണ് നിലവിൽ ഇവ നൽകുന്നത്. ജനുവരി ഒന്ന് മുതൽ ഈ രണ്ട് ഏമിറേറ്റിലും ഉപയോഗം പൂർണമായി നിരോധിക്കും. അതേസമയം ഉമ്മൽ കുവൈനും അജ്മാനും ഇക്കൊല്ലം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി.
Content Highlights: Rasul Khaimah bans plastic bags
സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഈ വർഷം പുറപ്പെടുവിച്ച നിയമം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും പ്രചാരവും അടുത്തവർഷം മുതൽ എമിറേറ്റിൽ നിരോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."