വീണ്ടും നാക്കുപിഴ; ഋഷി സുനകിനെ റാഷിദ് സനൂക് ആക്കി ജോ ബൈഡന്
വാഷിങ്ടണ്‍: നാക്കുപിഴയും തെറ്റായ ഉച്ചാരണവും കാരണം ഇടയ്ക്കിടെ ചിരിപടര്ത്താറുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഒരു തമാശ കൂടി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകിനെ അഭിനന്ദിച്ച് നടത്തിയ പ്രസംഗത്തില്‍ റാഷിദ് സനൂക് എന്നാണ് ഉച്ചരിച്ചത്.
യു.കെയില്‍ നിന്ന് നമുക്ക് പുതിയൊരു വാര്‍ത്തയുണ്ട്. റാഷിദ് സനൂക് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. ഇതൊരു സുപ്രധാന നാഴികക്കല്ലാണ് എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. നാഴികക്കല്ലായതു കൊണ്ടാവും അദ്ദേഹത്തിന്റെ പേര് അറിയാതെ പോയതെന്നും കാര്യമാക്കേണ്ടതില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഋഷി സുനകിന്റെ ചിത്രം പരമ്പരാഗത അറബ് വേഷം ധരിച്ച് നില്ക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്താണ് മറ്റുചിലര്‍ ആഘോഷമാക്കിയത്. അടുത്തിടെ ബൈഡന് ഉക്രൈനിന്റെ പേര് ഇറാന് എന്ന് മാറി ഉച്ചരിച്ചത് വാര്‍ത്തയായിരുന്നു.
നേരത്തേ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും ഋഷി സുനകിന്റെ പേര് തെറ്റായി ഉച്ചരിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."