വരുന്നു, തദ്ദേശ സ്ഥാപനങ്ങളില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍മാര്‍, 51 പേരെ താല്‍ക്കാലികമായി നിയമിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51പേരെയാണ് താല്‍ക്കാലികമായി നിയമിക്കുന്നത്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 31,460 രൂപ ശമ്പളത്തിലാണ് നിയമനം.
നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീല്‍ഡ് സര്‍വേയ്ക്ക് വേണ്ടി, മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എന്‍ജിനീയര്‍ എന്ന നിലയിലാണ് നിയമനം.
അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത. തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.
നീരുറവ് പദ്ധതിയിലൂടെ നിലവില്‍ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയാറാക്കി നടപ്പാക്കുകയാണ്. അടുത്ത ഘട്ടത്തില്‍ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ മുഴുവന്‍ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റര്‍ പ്ലാന്‍ ഇതിനായി തയാറാക്കണം.
ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രവും, ഭൂഗര്‍ഭജലവും, ഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ച് മാത്രമേ ഇത് തയാറാക്കാനാകൂ.
ജി.ഐ.എസ് സംവിധാനമുള്‍പ്പെടെ ഉപയോഗിച്ചാകും പ്രവൃത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."