അബുദാബിയിൽ 12 വിസ മെഡിക്കല്‍ ടെസ്റ്റ് കേന്ദ്രങ്ങൾ കൂടി വരുന്നു
അബുദാബി:അബുദാബിയിൽ 12 വിസ മെഡിക്കല്‍ ടെസ്റ്റ് കേന്ദ്രങ്ങൾ കൂടി വരുന്നു. മെഡിക്കല്‍ പരിശോധനാസംവിധാനം വര്‍ധിപ്പിക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുമാണ് പുതിയ നടപടിയെന്ന് പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു.
അല്‍നുഖ്ബ സെന്‍റര്‍ ഖാലിദിയ, ദി ടോപ് പ്രസ്റ്റീജ് സെന്‍റര്‍ മുസഫ, ബനിയാസ് സെന്‍റര്‍, യൂനിയന്‍ ഏവിയേഷന്‍ എംപ്ലോയീസ് സെന്‍റര്‍, മുഷ്‌രിഫ് മാള്‍ സെന്‍റര്‍, അല്‍വഹ്ദ മാള്‍ സെന്‍റര്‍, മുസഫ സെന്‍റര്‍, അല്‍ ഷഹാമ സെന്‍റര്‍. ക്യാപിറ്റല്‍ ഹെല്‍ത്ത്, മുബാദല ഹെല്‍ത്ത്, അല്‍റീം ആശുപത്രി എന്നിവയാണ് പുതിയ പരിശോധനാകേന്ദ്രങ്ങള്‍.
നോര്‍മല്‍ ടെസ്റ്റിന് 250 ദിര്‍ഹം ആണ് ഫീസ്, റാപ്പിഡ് ടെസ്റ്റിന് 350 ദിർഹം നൽകേണ്ടി വരും. 24 മണിക്കൂറിനകം ഫലം ലഭിക്കുന്ന തരത്തിൽ സ്‌പെഷല്‍ ടെസ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 500 ദിര്‍ഹമാണ് ഫീസ് ഇതിനായി നൽകേമ്ടി വരുക. സ്ത്രീകള്‍ ഗര്‍ഭിണിയാണോ എന്നറിയാനുള്ള പരിശോധനക്ക് നലേകണ്ടത് 50 ദിര്‍ഹം ഫീസാണ്. ഒമ്പത് പൊതു ആരോഗ്യകേന്ദ്രങ്ങളിലും മൂന്നു സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധിക്കാന്‍ സാധിക്കുമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ ‘സേഹ’ അറിയിച്ചു.
പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ കോപ്പിയും ഏതെങ്കിലും ഒരെണ്ണത്തിന്‍റെ ഒറിജിനലും പരിശോധനാവേളയില്‍ ഹാജരാക്കണം. വിസ/എന്‍ട്രി വിസ കോപ്പി, രണ്ടു ഫോട്ടോ, മറ്റ് എമിറേറ്റുകളിലെ വിസക്കാരാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സേഹ 800 500, മുബാദല 02 3111111, അല്‍റീം 800 7444 നമ്പറുകളില്‍ ബന്ധപ്പെടണം.
Content Highlight: 12 more centers for visa medical test in Abu Dhabi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."