ഗുജറാത്തില്‍ ഒരു കുടുംബത്തിന് പ്രതിമാസം 30,000 രൂപയുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എ.എ.പി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) അധികാരത്തിലെത്തുകയാണെങ്കില്‍ ഗുജറാത്തിലെ ഓരോ കുടുംബത്തിനും പ്രതിമാസം 30,000 രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയിലും പഞ്ചാബിലും ചെയ്തതുപോലെ സംസ്ഥാനത്തെ അഴിമതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് കെജ്രിവാള് പഞ്ചാബിലെത്തിയത്. 'രാജ്യത്ത് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ളത് ഗുജറാത്തിലാണ്. ഞാന്‍ ആദ്യം നിങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് മോചിപ്പിക്കും. മാര്‍ച്ച് ഒന്നിന് ശേഷം വൈദ്യുതി ബില്ലുകള്‍ അടയ്ക്കേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്കായി അത് ചെയ്യും' പഞ്ച്മഹല്‍ ജില്ലയിലെ മോര്‍വ ഹദാഫില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ കെജ്രിവാള് പറഞ്ഞു.
'ഞാന്‍ നിങ്ങള്‍ക്ക് പ്രതിമാസം 27,000 രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കും. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഒരു കുടുംബത്തിന് വൈദ്യുതി ബില്ലില്‍ 3,000 രൂപയും വിദ്യാഭ്യാസ ചെലവിനായി 10,000 രൂപയും ലാഭിക്കാം. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 3,000 രൂപയും സ്ത്രീകള്‍ക്ക് 1,000 രൂപ ഓണറേറിയവും നല്‍കും. ഇങ്ങനെ ഓരോ വീടിനും പ്രതിമാസം 30,000 രൂപയുടെ സഹായം ലഭിക്കുമെന്നും കെജ്രിവാള് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."