മുസ്‌ലിം കുടുംബത്തെ തടഞ്ഞു നിര്‍ത്തി , നിര്‍ബന്ധപൂര്‍വ്വം നിറത്തില്‍ കുളിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ജയ്ശ്രീറാം വിളിയും; ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിന്റെ പേരില്‍ സംഘ് ഗുണ്ടായിസം
ധര്‍മ് പൂര്‍(യുപി): ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന മുസ്‌ലിം കുടംബത്തെ തടഞ്ഞു നിര്‍ത്തി. നിര്‍ബന്ധപൂര്‍വ്വം അവരെ നിറത്തില്‍ കുളിപ്പിച്ചു. ഉത്തര്‍പ്രദേശ് ബിന്‍ജോര്‍ ജില്ലയിലെ ധര്‍മ് പൂരിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്കു നേരെയായിരുന്നു സംഘത്തിന്റെ അതിക്രമം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ബൈക്കില്‍ പോവുന്നവരെ ഒരു സംഘം ആളുകള്‍ വളയുന്നതാണ് വീഡിയോയില്‍. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. സംഘം യാത്രികര്‍ക്കു മേല്‍ നിര്‍ബന്ധപൂര്‍വ്വം കളര്‍ വെള്ളം ഒഴിക്കുന്നു. അവരുടെ ദേഹത്തേക്ക് നിറമുള്ള വെള്ളം നിറച്ച ബലൂണുകളും എറിയുന്നുണ്ട്. ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ ഇവരുടെ പ്രവൃത്തിയില്‍ അസ്വസ്ഥരാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. അക്രമികളെ എതിര്‍ക്കാനും മുഖം ഒളിപ്പിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. നറമൊഴിക്കുന്നത് എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ജയ്ശ്രീറാം, ഹര്‍ഹര്‍ നമഹാദേവ് വിളിക്കുകയുമാണ് അക്രമി സംഘം ചെയ്യുന്നത്.
क्या यह छेड़खानी नही कहलाएगा??
— Zulqarnain ذوالقر نین (@Zulqarn34895931) March 24, 2024
क्या महिलाओ को रोक कर, धार्मिक नारे लगाकर, ज़बरदस्ती रंग डालना जुर्म नही है??
रमज़ान चल रहा है, लोग खरीदारी करने के लिए बाहर निकलते है!@bijnorpolice #Muslims pic.twitter.com/BAhVmeDoQx
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ധര്‍മ് പൂര്‍ പൊലിസിന് ഏരിയ ഓഫിസര്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."