HOME
DETAILS
MAL
കടല്‍ ഉള്‍വലിഞ്ഞ സംഭവം: ജാഗ്രത പാലിക്കണം, സുനാമി മുന്നറിയിപ്പില്ലെന്ന് ജില്ലാ കലക്ടര്‍
backup
October 29 2022 | 16:10 PM
കോഴിക്കോട്ട്: കോതി ബീച്ചിനു സമീപം നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞ സംഭവത്തില്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി. ജനങ്ങള്‍ ഈ ഭാഗത്തേക്ക് പ്രവേശിക്കരുതെന്നും കലക്ടര്‍ പറഞ്ഞു.
ഇന്ന് വൈകിട്ടാണ് കടല്‍ ഉള്‍വലിഞ്ഞത്. ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി കടല്‍ തിരമാലകളില്ലാതെ നിശ്ചലമായി വെള്ളം കെട്ടിക്കിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓഖി സമയത്തും സുനാമി സമയത്തും കടല്‍ ഉള്‍വലിഞ്ഞതിനാല്‍ ജനങ്ങള്‍ക്കും പരിഭ്രാന്തിയുണ്ടായി. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."