HOME
DETAILS
MAL
ആദ്യമുണ്ടാകേണ്ടത് മനുഷ്യസ്നേഹമെന്ന് മേനകയോട് മന്ത്രി ജലീല്‍
backup
August 26 2016 | 19:08 PM
കാഞ്ഞിരപ്പള്ളി: തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരേയുള്ള കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടിനെ വിമര്‍ശിച്ച് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്നേഹിക്കുമെന്നും മന്ത്രി ചോദിച്ചു. കാഞ്ഞിരപ്പള്ളിയില്‍ മുസ്ലിം യൂത്ത് പി.എസ്.സി കോച്ചിങ് സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണ്. അപകടകാരികളായ തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ല. സംസ്ഥാനത്തികത്ത് വ്യവസ്ഥാപിതമായി ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം അംഗീകരിക്കുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തില്‍ സംസ്ഥാനത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."