കണ്ണിമ ചിമ്മുന്ന നേരം, പാലം തകര്‍ന്ന് പുഴയുടെ ആഴങ്ങളിലേക്ക്; ഗുജറാത്ത് തൂക്കുപാല ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video
ചിലര്‍ ഫോണില്‍ നോക്കുന്നു. മറ്റു ചിലര്‍ തമാശകള്‍ പറയുന്നു. ഇനിയും ചിലര്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്നു. അതിനിടയില്‍ ഒരു നമിഷം ഒരൊറ്റ നിമിഷം. പാലം തകര്‍ന്ന് പുഴയുടെ ആഴങ്ങളിലേക്ക്.
ഗുജറാത്തിലെ മോര്‍ബിയില്‍ 141 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടത്തിന്റെ ദൃശ്യങ്ങളാണിത്. ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുമ്പോഴാണ് പാലം തകരുന്നത്.
ഞായറാഴ്ച വൈകീട്ട് 6.42ഓടെയായിരുന്നു അപകടം. 177 പേരെ രക്ഷപ്പെടുത്തി. മോര്‍ബിയിലെ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് പണിത പാലമാണ് തകര്‍ന്നത്. അഞ്ചുദിവസം മുന്‍പ് അറ്റകുറ്റപണികള്‍ കഴിഞ്ഞ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതായിരുന്നു. ഇതിനുശേഷം വലിയ തോതില്‍ സന്ദര്‍ശകര്‍ വീണ്ടും ഇങ്ങോട്ട് ഒഴുകിയെത്തി. അപകടസമയത്ത് 500ഓളം പേര്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
गिरने से पहले पुल हवा के वेग से हिल रहा है।#गुजरात सरकार के भ्रष्टाचार को छुपाने के लिए जनता को मुजरिम ठहराना बंद करो, चाटुकार चैनलों।#Morbi pic.twitter.com/5tXai2tBKe
— Surya Pratap Singh IAS Rtd. (@suryapsingh_IAS) October 31, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."