HOME
DETAILS
MAL
പശ്ചിമബംഗാള്‍ തെരഞ്ഞടുപ്പിന് ശേഷമുണ്ടായ അക്രമം: അന്വേഷണം സി.ബി.ഐക്ക്
backup
August 19 2021 | 06:08 AM
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞടുപ്പിന് ശേഷമുണ്ടായ അക്രമം സി.ബി.ഐ അന്വേഷിക്കും. കൊല്‍ക്കത്ത ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുമാണ് സി.ബി.ഐ അന്വേഷിക്കുക.
മറ്റ് അക്രമങ്ങള്‍ അന്വേഷിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സുമന് ബോറ സാഹുവും മറ്റ് രണ്ട് പൊലിസ് ഓഫിസര്‍മാരുമാണ് സംഘത്തെ നയിക്കുക. നിര്‍ദ്ദേശമില്ലാതെ ഇതിന് വിപരീതമായ ഒരു നടപടിയുമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."