മഞ്ചേരി സ്റ്റേഡിയത്തിന് വീണ്ടും ജീവന്‍വയ്ക്കുന്നു കേരള യുനൈറ്റഡ് സ്റ്റേഡിയം ഏറ്റെടുത്തു
മഞ്ചേരി: ഏറെകാലമായി നിശ്ചലമായി കിടന്നിരുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് വീണ്ടും ജീവന്‍വെക്കുന്നു. ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന കേരള യുനൈറ്റഡ് എഫ്.സിയുടെ ഹോം ഗ്രൗണ്ടായിട്ടാണ് പയ്യനാട് സ്റ്റേഡിയത്തിന്റെ പുനര്ജന്മം.
സ്റ്റേഡിയം നിര്‍മിച്ചതിന് ശേഷം 2013-14 ല്‍ ഫെഡറേഷന് കപ്പ് മാത്രമാണ് ഇവിടെ നടന്നത്. അന്ന് ഏറ്റവും മികച്ച ജനപങ്കാളിത്തമായിരുന്നു ടൂര്‍ണമെന്റിന് ലഭിച്ചത്.
എന്നാല്‍ പിന്നീട് ഇവിടെ കാര്യമായ മത്സരങ്ങളൊന്നും നടന്നിട്ടില്ല. മതിയായ രീതിയില്‍ പരിപാലിക്കാത്തതിനാല്‍ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ചിരുന്നു. കേരള യുനൈറ്റഡ് ഏറ്റെടുക്കുന്നതോടെ സ്റ്റേഡിയത്തിന് പുതുജീവന്‍ വരുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും ഫുട്ബോള്‍ പ്രേമികളും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കേരള യുനൈറ്റഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്ത് സ്റ്റേഡിയം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച കരാറില്‍ സ്റ്റേഡിയം അധികാരികളും കേരള യുനൈറ്റഡ് മാനേജ്മെന്റും ഒപ്പുവെച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തേക്കാണ് കേരള യുനൈറ്റഡ് ഗ്രൗണ്ട് ഏറ്റെടുത്തിട്ടുള്ളത്. ഗ്രൗണ്ട് യോഗ്യമാക്കണമെങ്കില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തികള്‍ ആവശ്യമാണ്. സെപ്റ്റംബറില്‍ നടക്കുന്ന ഐലീഗ് സെക്കന്റ് ഡിവിഷന് മുന്‍പുള്ള പരിശീലന ക്യാംപ് സ്റ്റേഡിയത്തില്‍ ഉടണ്ടനെ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേരള യുനൈറ്റഡ്.
പയ്യനാട് സ്റ്റേഡിയം കേരള യുനൈറ്റഡിന് വേ@ണ്ടി അനുവദിച്ച സ്പോര്‍ട്സ് കൗണ്‍സിലിന് കേരള യുനൈറ്റഡിന്റെ പേരില്‍ നന്ദി അറിയിക്കുന്നതായി മാനേജിങ് ഡയറക്ടര്‍ സക്കറിയ കൊടുവേരി പറഞ്ഞു.
ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്നവരുടെ നാട്ടില്‍ കളിക്കാന്‍ അവസരം ലഭിച്ചതിന് സന്തോഷമുണ്ടെന്നും പയ്യനാട് സ്റ്റേഡിയത്തില്‍ ക്ലബിനെ മികച്ച രീതില്‍ ഒരുക്കാന്‍ കഴിയുമെന്നും കേരള യുനൈറ്റഡ് പരിശീലകന് ബിനോ ജോര്‍ജ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."