'ആശുപത്രിയില്‍ മനംമടുപ്പിക്കുന്ന കാഴ്ച, എങ്ങും മൃതദേഹങ്ങളുടെ ഗന്ധം' അനുഭവം പറഞ്ഞ് സര്ജന്
ഗസ്സ: ഇസ്റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെക്കൊണ്ട് ഗസ്സയിലെ ആശുപത്രികള്‍ നിറഞ്ഞു. ആശുപത്രിയില്‍ മനംമടുപ്പിക്കുന്ന കാഴ്ചയാണെന്നും എങ്ങും മൃതദേഹങ്ങളുടെ ഗന്ധമാണെന്നും ആശുപത്രികളിലെ സ്ഥിതി സങ്കീര്‍ണമാണെന്നും കാല്മാറ്റ ശസ്ത്രക്രിയാ വിദഗ്ധന്‍ മഹ്മൂദ് മതാര്‍ പറയുന്നു. മൃതദേഹങ്ങള്‍ കഷ്ണങ്ങളായാണ് എത്തുന്നത്. താന്‍ സര്ജനാണെങ്കിലും ഇത്തരം ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെല്ലാം ജനങ്ങളെ സഹായിക്കാനാകാത്ത അവസ്ഥയിലാണ്. ഡ്യൂട്ടിക്ക് പോകുമ്പോള്‍ തന്റെ വീട്ടില്‍ കുട്ടികള്‍ കരയുകയാണ്. ഓപറേഷന് തിയറ്ററുകളുള്ള ആശുപത്രികളില്‍ 24 മണിക്കൂറും ശസ്ത്രക്രിയകള്‍ നടക്കുന്നു. 10 ലേറെ ആംബുലന്‍സ് ജീവനക്കാര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും യൂറോളജിസ്റ്റും കൊല്ലപ്പെട്ടു. കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളതെന്നും വൈദ്യുതിയോ നെറ്റ്വര്‍ക്ക് കണക്ഷനോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."