അടിസ്ഥാന സൗകര്യങ്ങള്‍ താഴെത്തട്ടിലെത്തണം: ജി വേണുഗോപാല്‍
ആലപ്പുഴ: മദര്‍ തെരേസയുള്‍പ്പടെയുള്ള മഹത്‌വ്യക്തികളുടെ ജീവിതത്തില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും അര്‍ഹിക്കുന്ന പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ എല്ലാ മേഖലകളിലും വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ പറഞ്ഞു.
അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 അനാഥ അഗതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതലപരിപാടി ആലപ്പുഴ സെന്റ് ആന്റണീസ് ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ എല്ലാവീടുകളിലും ശൗചാലയങ്ങള്‍, എല്ലാവര്‍ക്കും വൈദ്യുതി, പരമാവധി പേര്‍ക്ക് പെന്‍ഷന്‍ തുടങ്ങിയ നടപടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത് അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. വിദേശിയായിരുന്നിട്ടും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എത്തി പാവങ്ങളുടെ അമ്മ നടത്തിയ സേവനങ്ങള്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നഗരസഭാംഗം കരോളിന്‍ പീറ്റര്‍ ആധ്യക്ഷ്യം വഹിച്ചു.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരിലും ഗുണങ്ങള്‍ ഉണ്ടാകുമെന്നും നല്ലകാര്യങ്ങള്‍ അനുകരിക്കാന്‍ സന്നദ്ധത കാട്ടണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍ പറഞ്ഞു.സഹായം തേടി വരുന്നവര്‍ക്ക് ചെയ്യാനാവുന്ന സഹായങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിന് ഉള്ളില്‍ നിന്ന് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. സെന്റ് ആന്റണീസ് ഓര്‍ഫേനജ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ അറോജ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനിറ്റ എസ്.ലിന്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ഇ.അബ്ദുള്‍ റഷീദ്, സുധ.കെ, വി.എന്‍.സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."