HOME
DETAILS
MAL
ചരിത്രമായി മാര്‍പ്പാപ്പയുടെ ബഹറൈന്‍ സന്ദര്‍ശനം
backup
November 05 2022 | 09:11 AM
ദുബൈ: ചരിത്രമായി പോപ്പ് ഫ്രാന്‍സിസിന്റെ ബഹറൈന്‍ സന്ദര്‍ശനം.
ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അധ്യക്ഷനുമായ ഡോ. അഹ്‌മദ് അല്‍ ത്വയ്യിബും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇമാമുമായി കൂടിക്കാഴ്ച നടത്തിയത്. മാനവികതയ്ക്കും സാഹോദര്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. വിദ്വേഷം പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാന്‍ ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ബഹ്റൈനിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കി നാഷണല്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയുടെ ഭാഗമായി മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. കേരളത്തില്‍ നിന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും കുര്‍ബാനയില്‍ പങ്കെടുത്തു. 28000 പേരാണ് മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നാല് ദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ചയാണ് മടങ്ങുന്നത്.ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. 2019 ല്‍ അദ്ദേഹം യു.എ.ഇയിലെ അബുദബി സന്ദര്‍ശിച്ചിരുന്നു. അവിടെ പ്രമുഖ മുസ്ലിം പണ്ഡിതനായ ശൈഖ് അഹമ്മദ് അല്‍ തയ്യിബുമായി കത്തോലിക്ക-മുസ്ലിം സാഹോദര്യം പ്രോത്സാഹിപ്പിക്കുന്ന ഒരു രേഖയിലും അദ്ദേഹം ഒപ്പുവെച്ചിരുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികാരം ദുരുപയോഗം ചെയ്യരുതെന്നും മാര്‍പാപ്പ ബഹറൈനില്‍ പറഞ്ഞു. മതസ്വാതന്ത്ര്യം പൂര്‍ണമായിരിക്കണം എന്നും ഇത് ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."