ഫയര്‍സ്റ്റേഷന്റെ ശോചനീയാവസ്ഥക്കെതിരേ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു
മുവാറ്റുപുഴ: ഫയര്‍സ്റ്റേഷന്റെ ശോചനീയാവസ്ഥക്കെതിരേ കേരളാ മുഖ്യമന്ത്രിക്ക് പൗരസമിതി കത്തയച്ച് പ്രതിഷേധിച്ചു.
1980 മുതല്‍ മുവാറ്റുപുഴക്ക് അനുവദിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഫയര്‍ഫോഴ്‌സ് സേനാവിഭാഗത്തിന്റെ കെട്ടിടം ജീര്‍ണ്ണിച്ച് വളരെയധികം ശോച്യാവസ്ഥയിലാണ്. നിലവില്‍ ഫിറ്റ്‌നസ്സ് പോലും ലഭിക്കാതെയുള്ള നഗരസഭ വക വാടക കെട്ടിടം അപകടകരമായ അവസ്ഥയിലുമാണ്.
ഈ സേനാ വിഭാഗത്തിന്റെ കെട്ടിടം സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്ഥലം നഗരസഭ അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടി ഉണ്ടായിട്ടില്ല.
മുവാറ്റുപുഴ പൗരസമിതി കേരള മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഏത് സമയത്തും ജീര്‍ണ്ണിച്ച് നിലംപൊത്താറായ ഫയര്‍സ്റ്റേഷനെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നും കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മൂവാറ്റുപുഴ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും കത്തയച്ചും പ്രതിഷേധിച്ചു.
മുവാറ്റുപുഴ ആശ്രമം ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ഹെഡ്‌പോസ്റ്റോഫിസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് കത്തയക്കല്‍ സമരം നടത്തി. മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് ജിജോ പാപ്പാലില്‍ കത്തയച്ച് സമരം ഉദ്ഘാടനം ചെയ്തു.
മുവാറ്റുപുഴ പൗരസമിതി സെക്രട്ടറി കൊല്ലംകുടി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ എം.ബി സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ അപ്പക്കല്‍ മുഹമ്മദ്, നാസര്‍ ഉദിനാട്ട്, ജോയിന്റ് സെക്രട്ടറിമാരായ എം.പി. ദേവരാജന്‍, ബിജു നിരപ്പ്, പരീത് ഇഞ്ചക്കുടി, സത്താര്‍ പള്ളിച്ചിറങ്ങര, ഷാനി പച്ചപ്പാള, സന്തോഷ് എം.റ്റി., സുഗതന്‍ വാശിക്കവല, എം.ടി രമേശ്, ഷാഹുല്‍ ഹമീദ്, കെ.ജെ ഷുക്കൂര്‍,നെല്‍സണ്‍ പനക്കല്‍, കെ.ബി രാജു, പി.എം അലി, മോഹനന്‍ കടാതി, ഉണ്ണികൃഷ്ണന്‍ കര്‍ത്ത എന്നിവര്‍ മാര്‍ച്ചിനും സമരത്തിനും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."