HOME
DETAILS

മേയർ പ്രായംകുറഞ്ഞ അഴിമതിക്കാരിയോ

  
backup
November 06 2022 | 20:11 PM

mayor-2022-nov-7


തിരുവനന്തപുരം മേയറായി ആര്യാരാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സന്തോഷിച്ചതാണ്. ഏറ്റവും പ്രായംകുറഞ്ഞ മേയറെന്ന പേരിൽ അവർ പ്രകീർത്തിക്കപ്പെട്ടു. കോളജിൽ പഠിക്കുന്ന പ്രായത്തിൽ തന്നെ തലസ്ഥാന നഗരിയിലെ നഗരസഭയുടെ നാഥയാകുക എന്നത് അപൂർവസൗഭാഗ്യമാണ്. നീതിപൂർവവും അഴിമതിരഹിതവുമായ ഭരണമായിരിക്കുമല്ലോ യുവാക്കളായ, വിപ്ലവബോധമുള്ള ഭരണകർത്താക്കളിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുക. എന്നാൽ പ്രായമായവരെ വെല്ലുന്ന വിവാദങ്ങളാണ് മേയർ ആയതുമുതൽ ആര്യാരാജേന്ദ്രനെ പിന്തുടർന്നത്. ഇപ്പോഴിതാ അവർക്കെതിരേ വൻ അഴിമതി ആരോപണവും ഉയർന്നിരിക്കുന്നു. ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചതുപോലെ ഏറ്റവും പ്രായംകുറഞ്ഞ അഴിമതിക്കാരിയായി അവർ പൊതുസമൂഹത്തിനു മുന്നിൽ നിൽക്കുകയാണിപ്പോൾ. ഇത്തരമൊരു ആരോപണം, യുവതലമുറയിലുള്ള സംശുദ്ധ രാഷ്ട്രീയ പ്രതീക്ഷയെയാണ് കെടുത്തിക്കളയുന്നത്. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക ജീവനക്കാരുടെ ഒഴിവിലേക്ക് നിയമിക്കാൻ പാർട്ടിപ്രവർത്തകരുടെ പട്ടിക ചോദിച്ചുകൊണ്ട് മേയർ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെഴുതിയ കത്ത് പുറത്തായതാണ് അഴിമതി ആരോപണത്തിനു വഴിമരുന്നിട്ടത്.


തൊഴിലാളി പ്രവർത്തനത്തിന്റെ പേരിൽ തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫിസിൽ നിന്നു പിരിച്ചുവിടപ്പെട്ട കമ്യൂണിസ്റ്റുകാരനും പ്രമുഖ എഴുത്തുകാരനുമായിരുന്ന എം. സുകുമാരൻ പാർട്ടിയുടെ ആന്തരിക ജീർണത കണ്ട് പാർട്ടിയിൽ നിന്ന് അകന്ന ട്രേഡ് യൂനിയൻ നേതാവുകൂടിയായിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയെക്കുറിച്ച് അദ്ദേഹം നടത്തിയ വിശകലനമാണ് 'ശേഷക്രിയ' എന്ന നോവൽ. 'പതിനേഴാം വയസിൽ വിപ്ലവകാരി ആവാതിരിക്കുന്നതും 47ാം വയസിൽ അതിൽ തന്നെ തുടരുന്നതും ആലോചിക്കാനെ വയ്യ' എന്നത് പാർട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ്. എന്നാലിപ്പോൾ വയസ് 47 ആകുന്നതിനു മുമ്പുതന്നെ പാർട്ടിയിലെ യുവനേതാക്കളിൽ ചിലർ സി.പി.എമ്മിന്റെ ശേഷക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്. വിപ്ലവ പാർട്ടിയിൽ പ്രവർത്തിക്കുന്ന യുവാക്കളിലുള്ള പൊതുവിശ്വാസം നശിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇടതുപക്ഷ രാഷ്ട്രീയത്തിലെ ധർമച്യുതിക്കെതിരേ രാഷ്ട്രീയ കഥകളിലൂടെ പാർട്ടി നേതൃത്വത്തെ വിറപ്പിച്ച എം. സുകുമാരനെ പാർട്ടിയിൽ നിന്ന് ഉച്ചാടനം ചെയ്യാൻ കാണിച്ച ഉത്സാഹം പാർട്ടിയെ പുതുക്കിപ്പണിയുന്നതിൽ നേതൃത്വം കാണിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയർ, ഏറ്റവും പ്രായംകുറഞ്ഞ അഴിമതിക്കാരി എന്ന പഴി കേൾക്കേണ്ടിവരുമായിരുന്നില്ല.


സർക്കാറും ഗവർണറും തമ്മിൽ കൊമ്പുകോർക്കലിൻ്റെ തുടക്കം സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങളും പാർട്ടി അനുഭാവികളെ വൈസ്ചാൻസലർമാരായി നിയമിച്ചതുമൊക്കെയായിരുന്നു. ഗവർണറുമായുള്ള മൽപ്പിടിത്തത്തിൽ നിന്നു രക്ഷപ്പെടാൻ ലക്ഷങ്ങൾ മുടക്കിയാണ് സർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്. സാധാരണക്കാരന്റെ നികുതിപ്പണം എടുത്താണ് സർക്കാർ ഗവർണർക്കെതിരേ നിയമയുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത്. ഖജനാവാകട്ടെ അനുദിനം ചോർന്നുകൊണ്ടിരിക്കുന്നു. അടിത്തട്ടു കാണാൻ തുടങ്ങിയപ്പോഴാണ് നാലു ദിവസം മുമ്പ് 2000 കോടി പിന്നെയും കടമെടുത്തത്. ഇതിനിടെ താൽക്കാലിക നിയമനത്തിനു പാർട്ടിപ്പട്ടിക ആവശ്യപ്പെട്ടുകൊണ്ട് ആനാവൂർ നാഗപ്പന് എഴുതിയ കത്തിനു പുറമെ മറ്റൊരു കത്തുകൂടി പുറത്തുവന്നിരിക്കുകയാണ്. എസ്.എ.ടി ആശുപത്രിയിലെ ഒമ്പത് ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക അഭ്യർഥിച്ചാണ് കോർപറേഷനിലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഡി.ആർ അനിൽ കഴിഞ്ഞ 24ന് ആനാവൂർ നാഗപ്പന് കത്തയച്ചത്.


ജോലി നിഷേധിക്കപ്പെടുന്ന കക്ഷിരാഷ്ട്രീയ ബന്ധമില്ലാത്ത ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയെയാണ് സർക്കാർ പിൻവാതിൽ നിയമനങ്ങളിലൂടെ പന്താടുന്നത്. മാനംമര്യാദയായി ജോലിചെയ്തു ജീവിക്കാൻ സമരം ചെയ്യേണ്ടിവരുന്ന യുവാക്കളുടെ ഗതികേട് വിവരണാതീതമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പിൻവാതിൽ നിയമനത്തിലൂടെ മൂന്നു ലക്ഷം യുവാക്കൾക്കു ജോലി നിഷേധിക്കപ്പെട്ടുവെന്ന് കണക്കുകൾ നിരത്തി കഴിഞ്ഞവർഷം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. അഭ്യസ്തവിദ്യാരായ ലക്ഷക്കണക്കിനു ചെറുപ്പക്കാരാണ് കേരളത്തിൽ സർക്കാർ ജോലിതേടി അലയുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് പഠിച്ച് പി.എസ്.സി റാങ്ക് പട്ടികകളിൽ മുന്നിലെത്താൻ കഷ്ടപ്പെടുന്നവരെയും മുന്നിലെത്തിയിട്ടും നിയമനം കിട്ടുംമുമ്പ് റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ച് വേദനിക്കുന്നവരെയും നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ് പൊതുസമൂഹം. ഈ സാഹചര്യം ചൂഷണം ചെയ്താണ് പാർട്ടിക്കു വേണ്ടപ്പെട്ട ആയിരക്കണക്കിനു താൽക്കാലിക ജീവനക്കാരെ സുപ്രിംകോടതി വിധിപോലും കാറ്റിൽ പറത്തി സർക്കാർ പിൻവാതിൽ വഴി നിയമിക്കുന്നത്. പണ്ടത്തെ സെൽ ഭരണത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് ഇപ്പോഴത്തെ തകൃതിയായ പിൻവാതിൽ നിയമനം. അർഹതക്കനുസരിച്ച് തൊഴിൽ എന്നത് ഉദ്യോഗാർഥികളുടെ ന്യായമായ അവകാശമാണെന്ന് അറിഞ്ഞിട്ടും പി.എസ്.സിയെ നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പി.എസ്.സിയാകട്ടെ ക്രിമിനലുകളായ എസ്.എഫ്.ഐ നേതാക്കളെവരെ പൊലിസ് പരീക്ഷയിൽ ആദ്യ റാങ്കുകളിലെത്താൻ അകമഴിഞ്ഞു സഹായിക്കുകയും ചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കു പുറമെ പൊതുമേഖല സ്ഥാപനങ്ങളിലും സി.പി.എം ജില്ലാ സെക്രട്ടറിമാർ നൽകുന്ന പട്ടികയിൽ നിന്നാണ് നിയമനം. ഇത്തരം നിയമനങ്ങൾ തുടരുന്നതിനാലാണ് പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വകുപ്പുതലവൻമാർ മടിക്കുന്നത്.


തുടർഭരണം ലഭിച്ച സർക്കാർ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികളും തൊഴിലില്ലാത്ത യുവാക്കൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രതീക്ഷിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്നത് നേരാണ്. പക്ഷേ പാർട്ടിപ്രവർത്തകർക്കെന്നു മാത്രം. തിരുവനന്തപുരത്ത് സഖാക്കൾക്ക് ജോലിനൽകാൻ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് ആനാവൂർ നാഗപ്പനു കത്തെഴുതിയ ആര്യാരാജേന്ദ്രൻ നേരെ ഡൽഹിയിലേക്ക് യാത്രപോയത് ഡൽഹിയിൽ തൊഴിലില്ലായ്മക്കെതിരേ ഡി.വൈ.എഫ്.ഐ നടത്തുന്ന സമരത്തിൽ പങ്കെടുക്കാനായിരുന്നു. എന്തുമാത്രം അപഹാസ്യമാണ് ഇത്തരം പൊറാട്ടുനാടകങ്ങൾ. ഭരണഘടനയോടു കൂറുപുലർത്തുമെന്നും ഭീതിയോ പ്രീതിയോ പക്ഷപാതിത്വമോ കൂടാതെ ജോലിനിർവഹിക്കുമെന്നുള്ള പ്രതിജ്ഞ ചൊല്ലിയാണ് കൗൺസിലർമാരും തദ്ദേശ ഭരണഭാരവാഹികളും അധികാരമേൽക്കുന്നത്. ആര്യാരാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് ഇതുവരെ പുറത്തുവന്ന വസ്തുതകളിൽ നിന്ന് ബോധ്യവുമാണ്. അവർ രാജിവച്ച് ഒഴിയുന്നതാണ് മാന്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  13 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago