HOME
DETAILS
MAL
നഴ്‌സിങ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
backup
August 25 2021 | 05:08 AM
ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
എസ്.സി, എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. പൂരിപ്പിച്ച അപേക്ഷകള്‍ അതാതു ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പളിന് സെപ്റ്റംബര്‍ 14 വൈകിട്ട് അഞ്ചു മണിവരെ അപേക്ഷ നല്‍കാം. പ്രതിമാസം 700 രൂപ സ്‌റ്റൈപ്പന്‍ഡ് കിട്ടും. കോഴ്‌സ് ദൈര്‍ഘ്യം മൂന്നു വര്‍ഷമാണ്. ആറു മാസത്തെ ഇന്റേണ്‍ഷിപ്പിന് പ്രതിമാസം 2,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 14 ജില്ലകളിലും ഓരോ സ്‌കൂളുള്ളതിനു പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാര്‍ക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പു ഡയറക്ടറുടെ ംംം.റവ.െസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലെ ഡൗണ്‍ലോഡ്‌സ് നോട്ടിഫിക്കേഷന്‍ ലിങ്കില്‍നിന്ന് പ്രോസ്‌പെക്ടസും അപേക്ഷാഫോമും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദേശങ്ങള്‍ പാലിച്ച് ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചെലാനും ചേര്‍ത്ത് അപേക്ഷ ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ എത്തിക്കണം. അപേക്ഷാഫീസായി 250 രൂപ ട്രഷറിയിലടയ്ക്കാം. പട്ടികവിഭാഗക്കാര്‍ 75 രൂപ അടച്ചാല്‍ മതി.
ആകെയുള്ള 365 സീറ്റ് ഓരോ റവന്യു ജില്ലയ്ക്കും ഇത്രയെന്ന ക്രമത്തില്‍ വകയിരുത്തിയിരിക്കുന്നു. ഇവയില്‍ 60 ശതമാനം മെറിറ്റിനും ശേഷിച്ച 40 ശതമാനം സാമുദായിക സംവരണത്തിനുമായി വിഭജിച്ചിട്ടുമുണ്ട്. ചുരുക്കം ചില സീറ്റുകള്‍ സ്‌പോര്‍ട്‌സ്, സൈനികരുടെ ആശ്രിതര്‍, പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതര്‍, അനാഥാലയങ്ങളിലെ അന്തേവാസികള്‍ മുതലായ വിഭാഗങ്ങള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്.
അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്.എസ്.എല്‍.സി ബുക്കില്‍ കാണുന്നതില്‍നിന്നു വ്യത്യസ്തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കില്‍ അഞ്ചു വര്‍ഷമെങ്കിലും പുതിയ ജില്ലയില്‍ സ്ഥിരമായി താമസിച്ചു എന്നതിന് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പട്ടികവിഭാഗക്കാര്‍ക്കു മാത്രമായുള്ള കൊല്ലം സ്‌കൂളിലെ പ്രവേശനത്തിനു സംസ്ഥാനത്ത് എവിടെയുമുള്ളവര്‍ക്ക് അവിടത്തേക്ക് നേരിട്ട് അപേക്ഷിക്കാം. ആകെയുള്ള ഇരുപതു സീറ്റില്‍ നാലെണ്ണം ആണ്‍കുട്ടികള്‍ക്ക് മാറ്റിവച്ചിട്ടുണ്ട്.
2021 ഡിസംബര്‍ 31ന് 17 - 27 വയസാണ് പ്രായം. പട്ടിക/ പിന്നാക്ക വിഭാഗക്കാര്‍ക്കു യഥാക്രമം 30 - 32 വയസു വരെയാകാം. മികച്ച ആരോഗ്യം നിര്‍ബന്ധം. ഇടയ്ക്കു വച്ചു കോഴ്‌സ് വിട്ടുപോകാന്‍ ശ്രമിക്കുന്ന പക്ഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തുക നല്‍കേണ്ടിവരും. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. ക്ലാസുകള്‍ ഒക്‌ടോബര്‍, നവംബര്‍ സമയത്ത് തുടങ്ങിയേക്കാം. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുണ്ട്
ഉയര്‍ന്ന വേതനത്തോടെ വിദേശരാജ്യങ്ങളിലെ സേവനത്തില്‍ താല്‍പര്യമുളളവര്‍ സി.ജി.എഫ്.എന്‍.എസ് / എന്‍സിലെക്‌സ് ആര്‍.എന്‍ പരീക്ഷ ജയിക്കണം. നന്നായി ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യണം. ഇതിന് ടോഫല്‍, ഐ.ഇ.എല്‍.ടി.എസ് മുതലായ ഏതെങ്കിലും നിര്‍ദിഷ്ട പരീക്ഷയില്‍ ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കേണ്ടിവരും.വിശദ വിവരങ്ങള്‍ ഫോണില്‍ ലഭിക്കും
തിരുവനന്തപുരം - 2306395, കൊല്ലം - 2767610, അശ്രാമം (കൊല്ലം) - 2767241, ആലപ്പുഴ - 2237516, പത്തനംതിട്ട - 2362641, കോട്ടയം - 2562285, എറണാകുളം - 2351314, ഇടുക്കി - 04862257471, തൃശൂര്‍ - 2320583, പാലക്കാട് - 2500354, മലപ്പുറം - 2760007, കോഴിക്കോട് - 2365977, വയനാട് - 222255, കണ്ണൂര്‍ - 2705158, കാസര്‍കോട് - 2217440.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."