HOME
DETAILS
MAL
വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാം കരിക്ക് ഓട്‌സ് ഹെല്‍ത്തി പായസം
backup
October 17 2023 | 14:10 PM
വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാം കരിക്ക് ഓട്‌സ് ഹെല്‍ത്തി പായസം
മധുരപ്രിയര്‍ക്ക് വെറും 10 മിനിറ്റ് കൊണ്ട് കിടിലന്‍ പായസം തയ്യാറാക്കാം. അതും നല്ല ആരോഗ്യഗുണങ്ങളുള്ള ഓട്‌സും കരിക്കും ഉപയോഗിച്ച്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പായസത്തിന് വേണ്ട ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം.
ഇതില്‍ ചേര്‍ത്തിരിക്കുന്ന ഓരോന്നും വളരെ ഹെല്‍ത്തിയായതിനാല്‍ തന്നെ ഡയറ്റിനിടയില്‍ പായസത്തിനോട് കൊതി തോന്നിയാല്‍ ഇത് പെട്ടെന്ന് തന്നെ തയ്യാറാക്കി കുടിച്ചോളൂ…
ചേരുവകള്‍
ഈന്തപ്പഴം സിറപ്പ്( ഈന്തപ്പഴം)
ഓട്‌സ്
കരിക്ക്
പാല്‍
തയ്യാറാക്കേണ്ട രീതി
- ആദ്യം തന്നെ പാല്‍ ഒന്ന് തിളപ്പിക്കുക. പാല്‍ തിളച്ച് വരുമ്പോള്‍ ഇതിലേയ്ക്ക് മധുരത്തിന് ആവശ്യമായ ഈന്തപ്പഴം സിറപ്പ് ചേര്‍ക്കണം. ഇന്തപ്പഴം സിറപ്പ് ഇല്ലെങ്കില്‍ ഈന്തപ്പഴം കുതിര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി മിക്‌സ് ചെയ്ത് തിളപ്പിക്കുക.
- കരിക്ക് വെള്ളവും അതുപോലെ കാമ്പും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ക്കണം. പിന്നീട് ഓട്‌സ് ചേര്‍ത്ത് നന്നായി ഇളക്കുക. ഓട്‌സ് അമിതമായി ചേര്‍ക്കണ്ട
- ഓട്‌സ് എല്ലാം ചേര്‍ത്ത് നന്നായി കുറുകി വരുമ്പോള്‍ അതിലേയ്ക്ക് കുറച്ച് ഏലക്കായയും ചേര്‍ത്ത് മിക്‌സ് ചെയ്ത് നട്‌സ് വെച്ച് അലങ്കരിച്ച് കുടിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."