HOME
DETAILS
MAL
മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
backup
October 18 2023 | 02:10 AM
മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിങ് ഡിപ്ലോമ, സര്‍ക്കാര്‍ / എയ്ഡഡ് / സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍ , സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. scholarship.minortiywelfare.kerala.gov.in/dmw_ma/dmw_ind.php എന്ന ലിങ്കില്‍ നേരിട്ടോ, www.minortiywelfare.keral.gov.in ലെ സ്‌കോളര്‍ഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്ക്: 047.123.00524.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."