ഗസ്സയിലെ ഇസ്റാഈല്‍ കൂട്ടക്കൊല: ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോര്‍ദാന്‍
ഗസ്സയിലെ ഇസ്റാഈല്‍ കൂട്ടക്കൊല: ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോര്‍ദാന്‍
ഗസ്സ: ഗസ്സയിലെ ആശുപത്രിയില്‍ നടത്തിയ കൂട്ടക്കൊലക്കു പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ജോര്‍ദാന്‍. ബൈഡന്, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോര്‍ദന്‍ റദ്ദാക്കിയത്. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്നും ജോര്‍ദാന്‍ പ്രതികരിച്ചു.
ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 100 മില്യണ്‍ അടിയന്തര സഹായം നല്‍കുമെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു. ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്റാഈല്‍ നടത്തിയ കൂട്ടക്കൊലയെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തെ സഊദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊലയാണ് നടന്നതെന്ന ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വ്യോമാക്രമണത്തില്‍ ഫലസ്തീന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുദ്ധ നിയമങ്ങള്‍ ഇസ്റാഈല്‍ ലംഘിക്കുന്നുവെന്ന് യുഎന്നും വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഗസ്സയിലെ ആശുപത്രിക്ക് നേരെ വ്യോമാക്രമണമുണ്ടായത്.
മധ്യ ഗസ്സയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ 500ലധികം പേര് കൊല്ലപ്പെട്ടതായും നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. അഭയാര്‍ഥികള്‍ തങ്ങിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടര്‍ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."