HOME
DETAILS

ചാൻസലർ മാറ്റം പിൻവാതിൽ നിയമനത്തിനോ?

  
backup
November 10 2022 | 21:11 PM

5745468-2111

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള സർക്കാർ പോര് പുതിയ തലത്തിലേക്കെത്തിയിരിക്കുകയാണ്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുവാനുള്ള ഓർഡിനൻസിന് മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകി. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതാണ് ഓർഡിനൻസ്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരൂ. മാറിയ പരിതസ്ഥിതിയിൽ ഗവർണറെ ഒതുക്കുവാൻ സർക്കാർ ഒരുക്കുന്ന പത്മവ്യൂഹത്തിൽ ഗവർണർ തലവച്ചുകൊടുക്കുമെന്ന് തോന്നുന്നില്ല. ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കുമെന്ന വകുപ്പാണ് സർക്കാർ നീക്കുന്നത്. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവർണർ പറയുന്നത്. രാഷ്ട്രപതിക്ക് കൊള്ളാനും തള്ളാനുമുള്ള അധികാരമുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമുവും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബി.ജെ.പി സർക്കാരിന്റെ നോമിനികളാണെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് തള്ളാനാണ് സാധ്യത. സർക്കാർ ഈ സാധ്യത മുൻകൂട്ടി കാണുന്നത് കൊണ്ടാണ് ഓർഡിനൻസിന്റെ വിധി എന്തായാലും പകരമുള്ള ബിൽ ഡിസംബർ അഞ്ചിനു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ രാഷ്ട്രപതി ഓർഡിനൻസിൽ തീരുമാനമെടുക്കുന്നത് വരെ സർക്കാരിന് ഇതുസംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാനാവില്ല. രാഷ്ട്രപതിക്ക് വേണമെങ്കിൽ ഓർഡിനൻസിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാം.


എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴി പ്രായോഗികമാക്കുക എന്നേ സർക്കാർ നീക്കത്തെ വിശേഷിപ്പിക്കാനാകൂ. സർക്കാർ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നാൽ അല്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കിയാൽ ആത്യന്തികമായി അത് അക്കാദമിക്ക് മേഖലയെ തകർക്കുമെന്നതിൽ സംശയമില്ല. സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങളെ ചൊല്ലി സർക്കാർ പ്രതിക്കൂട്ടിലാണ്. ഗവർണർ-സർക്കാർ പോര് തുടങ്ങിയതുതന്നെ കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറെ അനധികൃതമായി നിയമിച്ചതിനെ ചൊല്ലിയായിരുന്നു. അതിന്റെ മൂർധന്യത്തിൽ ഗവർണർ വൈസ് ചാൻസലർമാരോട് അവരുടെ നിയമനം സംബന്ധിച്ച കാരണം കാണിക്കൽ നോട്ടിസ് നൽകുന്നതിൽ വരെ എത്തി. വൈസ് ചാൻസലർമാരിൽ ചിലർ നോട്ടിസിന് മറുപടി നൽകിയെങ്കിലും അവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചുരുക്കത്തിൽ സംസ്ഥാനത്തെ അക്കാദമിക്ക് രംഗം നിയമവ്യവഹാരത്തിലേക്ക് വഴുതിവീണിരിക്കുകയാണിപ്പോൾ. ഇതിൽ നിന്നു കരകയറാനാണ് സർക്കാർ ഓർഡിനൻസുമായി രംഗപ്രവേശം ചെയ്യുന്നത്. ഇപ്പോഴത്തെ തീരുമാനം മാറ്റി തന്റെ ചാൻസലർ പദവി ഇല്ലാതാക്കുന്ന ഓർഡിനൻസിൽ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടാലും, സർക്കാർ ബിൽ അവതരിപ്പിച്ച് പാസാക്കിയാലും സംസ്ഥാനത്തെ സർവകലാശാലകളുടെ മരണമണിയായിരിക്കും അതോടെ മുഴങ്ങുക.


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മൂന്നാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത് എന്നതിൽ സംശയമില്ല. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയപാർട്ടികളിലെല്ലാം ഈ ഭാഗ്യാന്വേഷി തന്റെ ഭാഗ്യം തേടിയലഞ്ഞിട്ടുണ്ട്. ഒടുവിൽ എത്തിയത് ബി.ജെ.പിയിലാണ്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അതിജീവന തന്ത്രവുമാണ്. പാർട്ടി മേധാവികളെ സന്തോഷിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, രാജ്യത്ത് ഇനി ചേക്കേറാൻ മറ്റൊരു രാഷ്ട്രീയ പാർട്ടി ഇല്ലാത്തതുകൊണ്ട് സർവശക്തിയുമുപയോഗിച്ച് അദ്ദേഹം സർക്കാരിനെതിരേ പിത്തലാട്ടം നടത്തിക്കൊണ്ടേയിരിക്കും.
എന്നാൽ ഇപ്പോൾ തന്നെ സി.പി.എം നേതാക്കളുടെ ഭാര്യമാർ സർവകലാശാലകളിലെ പിൻവാതിൽ നിയമനത്തിന്റെ പേരിൽ ആരോപണവിധേയരാണ്. റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരെ മറികടന്ന് നിയമനം നടത്തിയതിനെതിരേ രണ്ടാം റാങ്കിലുള്ള വ്യക്തി നിയമനടപടികൾക്കൊരുങ്ങിയത് കൊണ്ടുമാത്രമാണ് കണ്ണൂർ സർവകലാശാലയിൽ പാർട്ടി നേതാവിന്റെ ഭാര്യ നിയമിതയാകുക എന്ന അപകടം സംഭവിക്കാതിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലാണെങ്കിൽ ഇല്ലാത്ത തസ്തികകളിൽ വരെ നിയമനം നടത്താനുള്ള വൈദഗ്ധ്യം നേടാനുള്ള ശ്രമത്തിലാണ് അവിടത്തെ വൈസ് ചാൻസലർ. ഇതാണ് സ്ഥിതിയെങ്കിൽ ചാൻസലർ പദവി മുഖ്യമന്ത്രിയിൽ നിക്ഷിപ്തമായാൽ എന്തായിരിക്കും അവസ്ഥ. സി.പി.എം ജില്ലാ സെക്രട്ടറിമാർ വരെ സർവകലാശാലാ അധ്യാപകരായി വന്നുകൂടായ്കയില്ല. ഈ സർക്കാർ മാറി മറ്റൊരു സർക്കാർ വന്നാലും ബന്ധുനിയമനത്തിന് ഇടതുമുന്നണി സർക്കാർ പാസാക്കിയ നിയമം തുണയാകും. നിരീശ്വരവാദിയായ റഷീദ് കണിച്ചേരിയുടെ മകൾക്ക് മുസ്‌ലിം സംവരണമുപയോഗിച്ച് യൂനിവേഴ്‌സിറ്റിയിൽ അധ്യാപക നിയമനം നടത്തിയത് ഓർക്കുക. ഡോ. കെ.കെ.എൻ കുറുപ്പ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായതിനെത്തുടർന്നാണ് അവിടെ സി.പി.എം വലിയതോതിൽ അനധികൃത നിയമനം നടത്തിയത്. തുടർന്നുവന്ന അൻവർ ജഹാൻ സുബൈരിയുടെ കാലത്തും നിയമനങ്ങളിൽ വൻ അഴിമതിയാണ് നടന്നത്. യോഗ്യതയില്ലാത്ത അവരിൽ പലരും ഇപ്പോഴും അധ്യാപന രംഗത്ത് തുടരുന്നുണ്ട്.


അക്കാദമിക് രംഗത്തെ അഴിമതി നിയമനങ്ങളിലൂടെ മലീമസമാക്കുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരെ ബി.ജെ.പി അനുകൂലികളായി ചിത്രീകരിക്കുന്നത് സർക്കാരിന്റെ കാർമികത്വത്തിൽ നടക്കുന്ന അഴിമതി നിയമനങ്ങളെ വെള്ളപൂശാനാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആർ.എസ്.എസുമായി പലതവണ സന്ധിചെയ്തവരാണ് സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ. ഏറ്റവുമൊടുവിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ സഹകരണ മേഖയിലെ തെരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പിയുമായി പരസ്യമായി കൂട്ടുചേർന്ന് വൻവിജയം നേടിയതിന്റെ വാർത്ത കഴിഞ്ഞ ദിവസമാണ് പത്രങ്ങളിൽ വന്നത്.
സമർഥരായ കുട്ടികളെ സംസ്ഥാനത്തെ സർവകലാശാലകളിൽ നിന്ന് അകറ്റുവാനേ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസ് ഉപകരിക്കൂ. ഇപ്പോൾ തന്നെ മിടുക്കരായ കുട്ടികൾ ഇവിടത്തെ സർവകലാശാലകൾ ഉപേക്ഷിച്ച് തുടങ്ങി. അവർ കേന്ദ്ര സർവകലാശാലകളിലും വിദേശ സർവകലാശാലകളിലും പ്രവേശനം നേടിക്കൊണ്ടിരിക്കുന്നു. ബിൽ നിയമമായാൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ ഇഷ്ടക്കാർക്കും തൊഴിൽ പതിച്ചു നൽകുന്ന തൊഴിൽശാലകളായി സംസ്ഥാനത്തെ സർവകലാശാലകൾ അധഃപതിക്കുമെന്നതിന് സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  13 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago