തൃശൂര്‍ കോര്‍പ്പറേഷനിലും പിന്‍വാതില്‍ നിയമനം?; സി.പി.എം അനുഭാവികളെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലും പിന്‍വാതില്‍ നിയമനത്തിന് ശ്രമമെന്ന് റിപ്പോര്‍ട്ട്. സി.പി.എം അനുഭാവികളെ സ്ഥിരപ്പടുത്താന്‍ നീക്കം നടക്കുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 മുതല്‍ 20 വര്‍ഷം വരെ ജോലി ചെയ്ത രേഖകളുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവ് അട്ടിമറിച്ച് 76 പേരെ സ്ഥിരപ്പെടുത്തുന്നത് പിന്‍വാതില്‍ നിയമനമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും ഭരണപക്ഷം നടപടിയുമായി മുന്നോട്ട് പോവുകയാണ്.
2021 ജൂലൈയിലാണ് തൃശൂര്‍ കോര്‍പറേഷനില്‍ ശുചീകരണ തൊഴിലാളികളുടെ സ്ഥിരനിയമനത്തിനുള്ള അഭിമുഖം നടക്കുന്നത്. ഈ ഘട്ടത്തില്‍ 15 മുതല്‍ 20 വര്‍ഷം വരെ ശുചീകരണ തൊഴില്‍ ചെയ്യുന്ന താല്‍കാലികക്കാര്‍ രേഖകളുമായി അഭിമുഖത്തിന് എത്തിയിരുന്നു. എന്നാല്‍, ഇവരെയാരെയും പരിഗണിക്കാതെ അതിന് തൊട്ട് മുന്‍പത്തെ വര്‍ഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എത്തിയ ഒരു വര്‍ഷം മാത്രം പ്രവൃത്തിപരിചയമുള്ള ആളുകളെ സ്ഥിരപ്പെടുത്താനാണ് കോര്‍പറേഷന്‍ തീരുമാനിച്ചത്.
സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച 76 പേരില്‍ 22 പേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് പുറത്തുള്ളവരാണ്. കോര്‍പറേഷന്‍ നീക്കത്തിനെതിരെ താല്‍കാലിക ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് കോര്‍പറേഷന്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
നേരത്തെ ജോലി ചെയ്തിരുന്ന 300 പേരെ ഒഴിവാക്കി കൊണ്ടാണ് 76 പേരെ സ്ഥിരപ്പെടുത്താനുള്ള കോര്‍പറേഷന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."