ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദപ്രചാരണം; നാളെ ബൂത്തിലേക്ക്
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം മാത്രം. നാളെയാണ് വോട്ടെടുപ്പ്. ബി.ജെ.പിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടുന്ന സംസ്ഥാനവമാണ് ഹിമാചൽ. എന്നാൽ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.
ബി.ജെ.പിക്ക് ഒരുവിഭാഗം മാധ്യമങ്ങളുടെ സർവേ അനുകൂലമാണെങ്കിലും എ.ബി.പി-സി വോട്ടർ പോലുള്ള സർവേകൾ തൂക്കുസഭയാണ് പ്രവചിക്കുന്നത്. എങ്കിലും എല്ലാ സർവേകളും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പിക്ക ്‌സീറ്റ് കുറയുമെന്ന് പ്രവചിക്കുന്നുണ്ട്. എ.എ.പിക്ക് ഒന്ന് മുതൽ മൂന്നുവരെ സീറ്റും പ്രവചിക്കുന്നു. സി.പി.എമ്മിനും ഒരു സീറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ സംസ്ഥാന്തത് തമ്പടിച്ച് പ്രചാരണത്തിന്ന തേൃത്വം നൽകിവരികയുമാണ്.
കോൺഗ്രസിനാകട്ടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രചരണം നയിക്കുന്നത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻറെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോൺഗ്രസിൻറെ പ്രധാനമുഖം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുൽഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടില്ല.
സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിലാണ് കോൺഗ്രസിന് പ്രതീക്ഷ.
Campaign Ends For Himachal Pradesh Elections, Voting On Saturday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."